ലോറിസമരം: കഞ്ചിക്കോട്ടെ വ്യവസായ മേഖലക്ക് തിരിച്ചടി

പുതുശേരി: തമിഴ്നാട്ടില്‍ ചരക്കുലോറി ജീവനക്കാര്‍ ആരംഭിച്ച പണിമുടക്ക് കഞ്ചിക്കോട് വ്യവസായ മേഖലയെ ബാധിക്കുന്നു. പച്ചക്കറി അടക്കമുള്ള അവശ്യസാധനങ്ങളുമായി ചെറുവാഹനങ്ങള്‍ എത്തുന്നുണ്ടെങ്കിലും വ്യവസായ സ്ഥാപനങ്ങളില്‍നിന്ന് ഇതര സംസ്ഥാനങ്ങളിലേക്കുള്ള ഉല്‍പന്നങ്ങളുടെ കടത്തിനെ സമരം ബാധിച്ചുതുടങ്ങിയിട്ടുണ്ട്. അസംസ്കൃതവസ്തുക്കള്‍ സാധാരണപോലെ കൊണ്ടുവരാനും കഴിയുന്നില്ല. അതേസമയം, ടാങ്കര്‍ ലോറികളെ സമരം ബാധിച്ചിട്ടില്ല. നിര്‍മാണം പൂര്‍ത്തിയാക്കിയ സാധനങ്ങള്‍ വ്യവസായ ശാലകളില്‍നിന്ന് തിരുപ്പൂര്‍, സേലം, ഈറോഡ് തുടങ്ങിയ സ്ഥലങ്ങളിലേക്കും കര്‍ണാടകയിലേക്കും കൊണ്ടുപോകുന്നതിനാണ് തടസ്സം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.