ഒറ്റപ്പാലം: നഗരസഭയിലും സമീപ പഞ്ചായത്തുകളിലും നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്തെ സി.പി.എം വിമതര്‍ ഇക്കുറിയും വെല്ലുവിളിയാകും. ഒറ്റപ്പാലം നഗരസഭയിലും അനങ്ങനടി, ലക്കിടി-പേരൂര്‍, വാണിയംകുളം പഞ്ചായത്തുകളിലും മത്സരിക്കാന്‍ ഇവര്‍ കച്ചമുറുക്കി കഴിഞ്ഞു. ഒറ്റപ്പാലം നഗരസഭയുടെ ചരിത്രത്തിലാദ്യമായി യു.ഡി.എഫിന് അധികാരത്തിലേറാന്‍ അവസരം സൃഷ്ടിച്ചത് കഴിഞ്ഞ തവണ വിമതര്‍ നേടിയ വിജയമായിരുന്നു. അനങ്ങനടി പഞ്ചായത്തില്‍ സി.പി.എമ്മിന് അധികാരം നഷ്ടപ്പെടാനും വിമതരുടെ പ്രകടനം കാരണമായി. വിമതരുടെ നേതൃത്വത്തില്‍ നഗരസഭയിലെ ആറ് വാര്‍ഡുകളില്‍ നിന്ന് സ്വതന്ത്രരായി മത്സരിച്ചവര്‍ വിജയിച്ചിരുന്നു. വിജയിക്കാനാവാത്ത പല വാര്‍ഡുകളിലും സി.പി.എം സ്ഥാനാര്‍ഥികളുടെ പരാജയത്തിനും വിമതരുടെ സാന്നിധ്യം ഇടയായി. ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത നഗരസഭയില്‍ വിമതര്‍ നല്‍കിയ പിന്തുണയുടെ ബലത്തിലായിരുന്നു യു.ഡി.എഫിന് ഭരണം സാധ്യമായത്. കോണ്‍ഗ്രസിലെ പാളയത്തില്‍ പടയും വിമതരില്‍ ഒരു വനിതാ കൗണ്‍സിലറുടെ സി.പി.എമ്മിലേക്കുള്ള ചേക്കേറലും ആണ് യു.ഡി.എഫിനെ വീഴ്ത്തിയത്. നഗരസഭയില്‍ 20ഉം അനങ്ങനടിയില്‍ ആറും വാണിയംകുളത്തും ലക്കിടിയിലും മൂന്നു വീതവും വാര്‍ഡുകളിലാണ് ഇക്കുറി സി.പി.എം വിമതരുടെ മത്സരം നടക്കുക. എല്‍.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി കക്ഷികള്‍ക്കെതിരെയാണ് ഇത്തവണ മത്സരിക്കുകയെന്ന് വിമത നേതാവ് എസ്.ആര്‍. പ്രകാശന്‍ ‘മാധ്യമ’ത്തോടുപറഞ്ഞു. സി.പി.എമ്മിന് കനത്ത വെല്ലുവിളിയുമായി നിലകൊണ്ടിരുന്ന എം.ആര്‍. മുരളി ഉള്‍പ്പെടെയുള്ള നേതാക്കള്‍ മാതൃസംഘടനയിലേക്കു മടങ്ങിയിട്ടും ഒറ്റപ്പാലത്തെ വിമതര്‍ പഴയനില തുടരുകയാണ്. സി.പി.എമ്മിനകത്ത് വിഭാഗീയ പ്രശ്നങ്ങള്‍ ഉണ്ടാക്കിയെന്ന ആരോപണമാണ് ഈ വിഭാഗത്തെ പുറത്തേക്കു നയിച്ചത്. തുടര്‍ന്ന് കമ്മിറ്റികള്‍ രൂപവത്കരിച്ചെങ്കിലും പാര്‍ട്ടി തട്ടിക്കൂട്ടാനൊന്നും ഒറ്റപ്പാലത്തെ പ്രവര്‍ത്തകര്‍ തുനിഞ്ഞതുമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിലേതുപോലെ ഒരു പാര്‍ട്ടിയുമായും കൈകോര്‍ക്കാതെ മത്സരിക്കാനാണ് നീക്കം. അതേസമയം വിഭാഗീയ പ്രശ്നങ്ങള്‍ ഈ തെരഞ്ഞെടുപ്പിന് വെല്ലുവിളിയാകില്ളെന്ന നിലപാടിലാണ് സി.പി.എം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.