റേഷന്‍ കടത്ത്: പിഴ ഈടാക്കിയത് 35,000 രൂപ മാത്രം

കൊല്ലങ്കോട്: 2013 ജനുവരി മുതല്‍ 2015 ആഗസ്റ്റ് 20 വരെ കലക്ടറുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ പത്ത് റെയ്ഡുകളില്‍ 3,008 ക്വിന്‍റല്‍ റേഷന്‍ സാധനങ്ങള്‍ പിടിച്ചെടുത്തതിന് പിഴ ഈടാക്കിയത് 35,000 രൂപ മാത്രം. പച്ചരി, പുഴുക്കലരി, ഗോതമ്പ് എന്നിവ പിടിച്ചെടുത്തതിനാണ് ഇത്രയും ചെറിയ തുക പിഴയായി ഈടാക്കിയതെന്ന് ജില്ലാ സപൈ്ള ഓഫിസിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. ചിറ്റൂര്‍ മോഡേണ്‍ റൈസ് മില്ലില്‍നിന്ന് പിടിച്ചെടുത്ത 64.33 ക്വിന്‍റല്‍ അരി തിരികെ നല്‍കാന്‍ ഉത്തരവായതായി വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടിയില്‍ പറയുന്നു. കുഴല്‍മന്ദം, തേങ്കുറുശ്ശി, കിണാശ്ശേരി, ചിറ്റൂര്‍, പൊല്‍പ്പുള്ളി, പുതുശ്ശേരി, മൂങ്കില്‍മട എന്നിവിടങ്ങളിലെ മില്ലുകളിലും ഗോഡൗണുകളിലുമാണ് സിവില്‍ സപൈ്ളസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ റെയ്ഡ് നടത്തിയത്. ഇതേ കാലയളവില്‍ ജില്ലയില്‍ 15 കേന്ദ്രങ്ങളിലായി സിവില്‍ സപൈ്ളസ് നേരിട്ട് നടത്തിയ റെയ്ഡില്‍ 1446 ക്വിന്‍റല്‍ ധാന്യങ്ങളാണ് പിടിച്ചത്. ഒഴലപ്പതി, പട്ടാമ്പി, ആലത്തൂര്‍, പുതുനഗരം, ഗോവിന്ദാപുരം, പുതുശ്ശേരി, മൂങ്കില്‍മട, ചിറ്റൂര്‍, പെരുവെമ്പ്, തിരുനെല്ലായി, ഒലവക്കോട്, പാലക്കാട് എന്നിവിടങ്ങളിലാണ് സിവില്‍ സപൈ്ളസിന്‍െറ റെയ്ഡ് നടന്നത്. റെയ്ഡുകളുടെ കണക്ക് കൂടുമ്പോഴും റേഷന്‍ കടകളില്‍ നല്ല പച്ചരിയും ഗോതമ്പും കിട്ടാറില്ളെന്ന് പരാതിയുണ്ട്. എഫ്.സി.ഐ ഗോഡൗണുകളില്‍നിന്ന് ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍ ഡിപ്പോകളിലത്തെുന്നതിന് മുമ്പ് ഫ്ളവര്‍ മില്ലുകളിലേക്കാണ് എത്തുന്നതെന്ന പരാതിയും നിലവിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.