താലൂക്ക് വികസന സമിതിയില്‍ ഉദ്യോഗസ്ഥ പങ്കാളിത്തം ഉറപ്പാക്കണമെന്ന്

ആലത്തൂര്‍: താലൂക്ക് വികസന സമിതിയില്‍ വകുപ്പുതല ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് താലൂക്ക് വികസന സമിതി യോഗത്തില്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. റേഷന്‍ കടകളില്‍നിന്ന് നല്‍കുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവില്‍ കുറവ് വരുത്തുന്നവര്‍ക്കെതിരെ നടപടി വേണം, ആലത്തൂര്‍ ബസാര്‍ റോഡിന്‍െറ ശോച്യാവസ്ഥ പരിഹരിക്കണം, വിദ്യാലയ പരിസരത്ത് ലഹരി വസ്തുക്കളുടെ ലഭ്യത തടയണം, ബസ്സ്റ്റാന്‍ഡ് പരിസരത്ത് ട്രാഫിക് ഡ്യൂട്ടിക്ക് പൊലീസിനെ നിയോഗിക്കണം എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിരാചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം.എ. ജബ്ബാര്‍ മാസ്റ്റര്‍, കലാധരന്‍, സത്യന്‍, ടി.എം. ജമീല, അഡീഷനല്‍ തഹസില്‍ദാര്‍ വി. വിശാലാക്ഷി എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍ എ. പുഷ്പരാജ് നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.