പാലക്കാട്: കാണാതാവുന്ന കുട്ടികളെ കണ്ടത്തൊന്‍ സാമൂഹിക നീതി വകുപ്പിന്‍െറ ആഭിമുഖ്യത്തില്‍ നടത്തുന്ന തീവ്രയത്ന പരിപാടിയായ ഓപറേഷന്‍ വാത്സല്യക്ക് തുടക്കമായി. ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ആദ്യ നടപടിയായി റെയില്‍വേ സ്റ്റേഷന്‍, ബസ്സ്റ്റാന്‍ഡുകള്‍, മേല്‍പ്പാലങ്ങള്‍, കല്യാണമണ്ഡപങ്ങള്‍, ആരാധനാലയങ്ങള്‍, സിവില്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ഹെല്‍പ് ലൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഒറ്റപ്പെട്ട കുട്ടികളെയോ അലഞ്ഞു തിരിയുന്നവരെയോ കണ്ടാല്‍ ഹെല്‍പ് ലൈന്‍ നമ്പറില്‍ വിവരമറിയിക്കണം. ഫോണ്‍, പൊലീസ് -100, 1098. യോഗത്തില്‍ ജില്ലാ സാമൂഹിക നീതി ഓഫിസര്‍ പി. ലൈല, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ സി. സുന്ദരി, ചൈല്‍ഡ് ലൈന്‍ സെന്‍റര്‍ കോഓഡിനേറ്റര്‍ ആര്‍. ഗോപകുമാര്‍, കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാനേജര്‍ കെ. കലാധരന്‍, ചൈല്‍ഡ് ലൈന്‍ ജില്ലാ കോഓഡിനേറ്റര്‍ സൗമ്യ ഡിറ്റോ, ചൈല്‍ഡ് ലൈന്‍ നോഡല്‍ ഏജന്‍സി ഡയറക്ടറും മേഴ്സി കോളജ് പ്രിന്‍സിപ്പലുമായ സിസ്റ്റര്‍ ആലീസ് തോമസ്, അഡ്മിനിസ്ട്രേഷന്‍ ഡിവൈ.എസ്.പി എ.എ. റോക്കി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഫാ. ഡോ ജോസ്പോള്‍, ആര്‍. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.