കല്ലടിക്കോട്: വാക്കോടും പരിസര പ്രദേശങ്ങളിലും കാഞ്ഞിരപ്പുഴ കനാല്‍ നവീകരണം വൈകുന്നത് മേഖലയിലെ കര്‍ഷകരുടെ ആശങ്ക ഇരട്ടിയാക്കി. വാക്കോട് അക്വഡക്റ്റിനും കീരിപ്പാറക്കും ഇടയിലുള്ള പ്രദേശങ്ങളിലാണ് കനാലില്‍ ചളിയും ചേറും നിറഞ്ഞ് പാഴ്ചെടികള്‍ വളര്‍ന്നുപന്തലിച്ചത്. കനാലിനകത്തെ പാര്‍ശ്വഭിത്തികളിലും കുറ്റിക്കാട് വളര്‍ന്നിട്ടുണ്ട്. മുന്‍കാലങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ വേനല്‍ക്കാലത്തിന് മുമ്പുതന്നെ കനാല്‍ നവീകരിച്ചിരുന്നു. തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ് നവംബറില്‍ നടക്കാനിരിക്കെ ഈ വര്‍ഷത്തിനുള്ളില്‍ കനാല്‍ നവീകരണം നടക്കുമെന്ന കാര്യത്തില്‍ തീര്‍ച്ചയില്ല. നിലവിലുള്ള സാഹചര്യത്തില്‍ കാഞ്ഞിരപ്പുഴ അണക്കെട്ടില്‍നിന്ന് വെള്ളം തുറന്നുവിട്ടാല്‍ കരിമ്പ ഗ്രാമപഞ്ചായത്തിന്‍െറ പ്രവര്‍ത്തന പരിധിയില്‍പോലും വെള്ളമത്തൊത്ത അവസ്ഥയുണ്ട്. കനാല്‍ നവീകരണം സാധ്യമാവാത്തപക്ഷം ഇതിന്‍െറ പ്രയോജനം കിട്ടില്ളെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.