നെല്ലിയാമ്പതിയില്‍ ഇന്നുമുതല്‍ ഫാക്ടറിക്ക് മുന്നില്‍ ധര്‍ണ

നെല്ലിയാമ്പതി: തോട്ടം മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ സംയുക്ത ട്രേഡ് യൂനിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ശക്തമായി തുടരുന്നു. മേഖലയിലെ എസ്റ്റേറ്റുകളില്‍ ഒരിടത്തും തൊഴിലാളികള്‍ ജോലിക്ക് ഇറങ്ങിയിട്ടില്ല. കഴിഞ്ഞ ദിവസം നൂറടിയില്‍ റോഡ് ഉപരോധം നടത്തിയ തൊഴിലാളികള്‍ വ്യാഴാഴ്ച മുതല്‍ ഫാക്ടറികള്‍ക്ക് മുന്നില്‍ അനിശ്ചിതകാല ധര്‍ണ തുടങ്ങും. വേതന വര്‍ധനയും ബോണസ് വര്‍ധനയും ആവശ്യപ്പെട്ട് ഒരാഴ്ച മുമ്പ് മണലാരു എസ്റ്റേറ്റിലെ കൂനംപാലം ഡിവിഷനിലെ സ്ത്രീ തൊഴിലാളികളാണ് സൂചനാ സമരം നടത്തിയത്. പിന്നീട്, ട്രേഡ് യൂനിയനുകളും അനിശ്ചിത കാല പണിമുടക്കിന് ആഹ്വാനം ചെയ്യുകയായിരുന്നു. മൂന്നാറിലെ തൊഴിലാളികളെപോലെ 500 രൂപ ദിവസ വേതനവും 20 ശതമാനം ബോണസുമാണ് തൊഴിലാളികളുടെ ആവശ്യം. ഇപ്പോള്‍ നല്‍കി വരുന്ന 8.33 ശതമാനം ബോണസ് ന്യായീകരിക്കാനാവില്ളെന്നാണ് തൊഴിലാളികളുടെ പക്ഷം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.