ഒറ്റപ്പാലം: നീണ്ട കാത്തിരിപ്പിന് ശേഷം പുനരാരംഭിച്ച അനങ്ങന്മല ഇക്കോ ടൂറിസം പദ്ധതിയുടെ ശേഷിച്ച ഒന്നാംഘട്ട പ്രവൃത്തികളും ഒച്ചിഴയുന്നു. മലമുകളില്‍ വിവിധ സ്ഥാനങ്ങളിലായി ഇരിപ്പിട സൗകര്യത്തോടെയുള്ള നാലു കൂണ്‍ മാതൃകയിലുള്ള കുടകളാണ് മാസങ്ങള്‍ പിന്നിട്ട നിര്‍മാണത്തില്‍ പൂര്‍ത്തിയായത്. പ്രവേശ കവാടമടക്കമുള്ളവയുടെ നിര്‍മാണം എങ്ങുമത്തെിയിട്ടില്ല. രണ്ട് ഘട്ടങ്ങളിലെ പദ്ധതി പൂര്‍ത്തീകരണ ലക്ഷ്യവുമായി 2008ലാണ് കീഴൂര്‍ പണിക്കര്‍കുന്നില്‍ വിനോദ സഞ്ചാര കേന്ദ്രത്തിന് നടപടിയായത്. നിര്‍മാണം പാതിവഴിയിലായിരിക്കെ, കഴിഞ്ഞ സര്‍ക്കാറിന്‍െറ അവസാന വര്‍ഷമാണ് ഇതിന്‍െറ ഉദ്ഘാടനം നടന്നത്. നിര്‍മാണ ചുമതലയുള്ള നിര്‍മിതിക്ക് ബില്‍ തുക കുടിശ്ശികയായത് പ്രവൃത്തികളെ സ്തംഭനത്തിലാക്കി. പദ്ധതിക്ക് ഫണ്ട് നല്‍കുന്നത് ടൂറിസം വകുപ്പും വരുമാനം വനംവകുപ്പിനുമെന്ന തീരുമാനവും പദ്ധതി വേഗതയെ കടിഞ്ഞാണിട്ടു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് വീണ്ടും പ്രവൃത്തി ആരംഭിച്ചത്. ഇതാണ് ഒച്ചിഴയുന്നത്. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പോന്ന കൂടുതല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് രണ്ടാംഘട്ടത്തിലാണ്. ഇത് എന്ന് സാക്ഷാത്കാരമാകുമെന്നതിന് വ്യക്തതയില്ല. നിരവധി സഞ്ചാരികളാണ് ടൂറിസം കേന്ദ്രത്തില്‍ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.