കംഫര്‍ട്ട് സ്റ്റേഷനില്ലാതെ മുടപ്പല്ലൂര്‍ ജങ്ഷന്‍

മുടപ്പല്ലൂര്‍: മുടപ്പല്ലൂര്‍-മംഗലംഡാം റോഡ് ജങ്ഷന്‍ ഭാഗത്ത് കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മിക്കണമെന്ന ആവശ്യമുയരുന്നു. മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയായ ഇവിടെ മൂത്രപ്പുരയില്ലാത്തതിനാല്‍ സ്ത്രീ യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ബുദ്ധിമുട്ടുകയാണ്. തൃശൂര്‍, ഗോവിന്ദാപുരം, പൊള്ളാച്ചി, പാലക്കാട്, മംഗലംഡാം ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലേക്കുള്ള പ്രധാന ബസ്സ്റ്റോപ്പാണിത്. വണ്ടാഴി പഞ്ചായത്തില്‍പ്പെട്ട മുടപ്പല്ലൂരില്‍ കംഫര്‍ട്ട് സ്റ്റേഷന്‍ വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.