പാലക്കാട്: നഗരത്തില്‍ അലഞ്ഞുതിരിയുന്ന പശു, കാള ഉള്‍പ്പെടെയുള്ള കന്നുകാലികളെ പിടിച്ചുകെട്ടിയ നഗരസഭക്ക് കീഴിലെ കൊപ്പത്തെ കാലിത്തൊഴുത്തില്‍ മിണ്ടാപ്രാണികള്‍ക്ക് ദുരിതം. തീറ്റയും വെള്ളവും നല്‍കാതെ പീഡിപ്പിക്കുന്നതായും ആക്ഷേപമുണ്ട്. അലഞ്ഞു നടക്കുന്ന നാല്‍ക്കാലികളെ പിടികൂടി ഉടമകളെ ഏല്‍പ്പിക്കാനാണ് കൊപ്പത്ത് നഗരസഭ പ്രത്യേക തൊഴുത്ത് സജ്ജീകരിച്ചത്. ഇരുചക്ര വാഹനങ്ങള്‍ അടക്കമുള്ളവ അപകടത്തില്‍പെട്ട് ജീവഹാനി സംഭവിച്ചതോടെയാണ് കന്നുകാലി പ്രശ്നം അധികൃതരുടെ ശ്രദ്ധയില്‍വന്നത്. അലഞ്ഞുതിരിയുന്ന കാലികളെ പിടിച്ച് തൊഴുത്തില്‍ കെട്ടിയിടുന്നതിനപ്പുറം ഇവക്ക് ഭക്ഷണം, വെള്ളം എന്നിവ നല്‍കുന്നതിന് ശ്രദ്ധിക്കാറില്ളെന്ന് നാട്ടുകാര്‍ പറയുന്നു. പുത്തൂരില്‍ നവംബര്‍ 16ന് അലഞ്ഞു തിരിയുന്ന കന്നുകാലിയെ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചിരുന്നു. ജനരോഷം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നഗരസഭ കന്നുകാലികളെ പിടിച്ചുകെട്ടാന്‍ തുടങ്ങിയത്. എന്നാല്‍, മുഴുവന്‍ കാലികളെയും പിടിച്ചുകെട്ടാന്‍ നഗരസഭ നടപടിയും സ്വീകരിച്ചില്ളെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.