കൂറ്റനാട്: ഡെന്‍റല്‍ കോളജ് വിദ്യാര്‍ഥികള്‍ക്കുള്ള സ്റ്റൈപന്‍റ് തുക വര്‍ധിപ്പിക്കാത്ത മാനേജ്മെന്‍റ് നടപടിയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക്. ചാലിശ്ശേരി റോയല്‍ ഡെന്‍റല്‍ കോളജിലെ അഞ്ചര വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കി നിര്‍ബന്ധിത സര്‍വിസ് നടത്തുന്നവരാണ് സമരവുമായി രംഗത്തുള്ളത്. മാനേജ്മെന്‍റിന്‍െറ ഭാഗത്തുനിന്ന് നടപടി ഉണ്ടാവാത്ത സാഹചര്യത്തില്‍ 25 മുതല്‍ സംസ്ഥാന വ്യാപകമായി സമരത്തിന് ആഹ്വാനം ചെയ്തിരക്കുകയാണ് ഇവര്‍. നിലവില്‍ 2500 രൂപയാണ് ഇവര്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ 750 രൂപ വര്‍ധിപ്പിക്കാമെന്ന് മാനേജ്മെന്‍റ് ധാരണയിലത്തെിയെങ്കിലും സമരക്കാര്‍ വഴങ്ങിയിട്ടില്ല. നേരത്തെ 2015 ഒക്ടോബറില്‍ ഹൈകോടതി ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള ഇതുമായി ബന്ധപ്പെട്ട് 20,000 രൂപ നല്‍കണമെന്ന് വിധിച്ചിരുന്നു. അതായത് സര്‍ക്കാര്‍ ഡെന്‍റല്‍ കോളജിലെ ഹൗസ് സര്‍ജന്‍ വിഭാഗത്തിന് നല്‍കുന്ന അതേ തുക സ്വകാര്യ സ്ഥാപനങ്ങളിലും പ്രാവര്‍ത്തികമാക്കണമെന്നതാണ് വിധിയുടെ ചുരുക്കം. കാലാനുസൃതമായി ഇവരുടെ ട്യൂഷന്‍ ഫീസും മറ്റു വിധത്തിലുള്ള നിരക്കുകളും വര്‍ധിപ്പിക്കുന്നുണ്ട്. എന്നാല്‍ 2008 മുതല്‍ 2500 രൂപയാണ് നല്‍കി വരുന്നത്. കേരളത്തിലെ മറ്റു സ്വാശ്രയ കോളജുകളിലും സ്ഥിതി മറിച്ചല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.