ഡാമുകളിലേക്ക് വെള്ളം തുറന്നുവിടുന്നില്ല; കര്‍ഷകര്‍ പ്രതിസന്ധിയില്‍

മുതലമട: മൂലത്തറയില്‍നിന്ന് ചുള്ളിയാര്‍, മീങ്കര ഡാമുകളിലേക്ക് വെള്ളം തുറന്നുവിടാത്തത് കര്‍ഷകരെ പ്രയാസത്തിലാക്കുന്നു. മീങ്കര ഡാമില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആറ് അടിയോളം ജലനിരപ്പ് ഇത്തവണ കുറഞ്ഞിട്ടുണ്ട്. 36 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഡാമിന്‍െറ പരമാവധി സംഭരണശേഷി 40 അടിയാണ്. 57.5 അടി പരമാവധി സംഭരണശേഷിയുള്ള ചുള്ളിയാര്‍ഡാമില്‍ 47.25 അടിയാണ് നിലവിലെ ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം മഴ വര്‍ധിച്ചതും പലകപ്പാണ്ടി വെള്ളം ചുള്ളിയാറിലും പറമ്പിക്കുളം വെള്ളം മീങ്കരയിലും എത്തിയതിനാല്‍ ജലനിരപ്പ് കൂടിയത് കര്‍ഷകര്‍ക്ക് ഗുണകരമായിരുന്നു. ഇത്തവണ ജലനിരപ്പ് കുറഞ്ഞതും കാലാവസ്ഥ പ്രതികൂലമായതും മൂലം വൈകി വിളവിറക്കിയ കൊല്ലങ്കോട് മേഖലയിലെ കര്‍ഷകര്‍ക്ക് വിളവെടുപ്പുവരെ കൃഷിക്ക് രണ്ടുഡാമുകളെയും ആശ്രയിക്കേണ്ട അവസ്ഥയാണ്. 55000 ഹെക്ടര്‍ പ്രദേശമാണ് ചുള്ളിയാര്‍, മീങ്കര ഡാമുകളെ നെല്‍കൃഷിക്കും മറ്റുവിളകള്‍ക്കുമായി ആശ്രയിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.