കല്ലടിക്കോട്: കരിമ്പയുടെ വനിതാ സാരഥ്യത്തിന് ഇത് മൂന്നാം ഊഴം. പുതിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായി ജയശ്രീ ടീച്ചര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ പഞ്ചായത്തിന്‍െറ ചരിത്രത്തില്‍ മൂന്നാമത്തെ വനിതാ അധ്യക്ഷയായാണ് അധികാരമേറ്റത്. കുഞ്ചു മുത്താന്‍, ടി.പി. കുഞ്ഞുണ്ണിക്കുറുപ്പ്, കരിമ്പനക്കല്‍ അബ്ദുറഹ്മാന്‍, ശ്രീകുമാരനുണ്ണി, കെ. ഗോപിനാഥന്‍, കെ.എം. അബ്ദുസമദ് എന്നിവരാണ് പഞ്ചായത്തിന്‍െറ ആവിര്‍ഭാവത്തിന് ശേഷം പ്രാരംഭ കാലഘട്ടത്തില്‍ പ്രസിഡന്‍റുമാരായിരുന്നത്. ഇടതു-വലതു മുന്നണികളുടെ ഭരണ സാരഥ്യത്തെ മാറിമാറി പുല്‍കിയ ചരിത്രമാണ് കരിമ്പയുടേത്. പ്രേമലത, മേരി ജെ. മാത്യു എന്നിവര്‍ക്ക് ശേഷമാണ് കരിമ്പക്ക് വനിതാ സംവരണത്തിന്‍െറ പിന്‍ബലത്തോടെ പുതിയ അധ്യക്ഷ ഭരണ നിരയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. എല്‍.ഡി.എഫിലെ പ്രമുഖ ഘടകകക്ഷിയായ സി.പി.ഐയുടെ തിരിച്ച് വരവോടെ മരുതാകാട് വാര്‍ഡില്‍ നിന്ന് ജയിച്ച തങ്കച്ചനാണ് പുതിയ വൈസ് പ്രസിഡന്‍റ്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച യു.ഡി.എഫിലെ ബിന്ദു പ്രേമന് അഞ്ച് വോട്ടും ബി.ജെ.പിയിലെ ബീന ചന്ദ്രകുമാറിന് മൂന്ന് വോട്ടുമാണ് കിട്ടിയത്. കക്ഷിനില ആകെ 17, എല്‍.ഡി.എഫ് ഒമ്പത്, യു.ഡി.എഫ് അഞ്ച്, ബി.ജെ.പി മൂന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.