പാലക്കാട്: ബി.ജെ.പിയുടെ പ്രഥമ പാലക്കാട് നഗരസഭാധ്യക്ഷ കെ. പ്രമീളകുമാരി സത്യപ്രതിജ്ഞ ചെയ്തത് രാഹുകാലം ഒഴിവാക്കാന്‍ ഒരു മണിക്കൂര്‍ വൈകി. ഉച്ചക്ക് 12.30നുതന്നെ ചെയര്‍പേഴ്സന്‍ വോട്ടെടുപ്പ് പൂര്‍ത്തിയായെങ്കിലും ബി.ജെ.പി അംഗങ്ങള്‍ സത്യപ്രതിജ്ഞ ഉച്ചക്ക് ഒന്നരക്കുശേഷം മതിയെന്ന് റിട്ടേണിങ് ഓഫിസറെ അറിയിക്കുകയായിരുന്നു. ഉച്ചക്ക് ഒന്നരവരെ രാഹുകാലമായതിനാല്‍ കെ. പ്രമീളകുമാരി 1.35നാണ് സത്യപ്രതിജ്ഞ ചെയ്തത്. ഈശ്വരനാമത്തിലാണ് പ്രമീളകുമാരി സത്യപ്രതിജ്ഞ ചെയ്തത്. കൗണ്‍സില്‍ ഹാളിലത്തെിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍ വരണാധികാരിയുടെ സ്റ്റാഫിന്‍െറ ക്ഷണപ്രകാരം പ്രസ് ഗാലറിക്ക് സമീപം ഇരുന്നു. തെരഞ്ഞെടുക്കപ്പെട്ടയുടന്‍ പ്രമീളകുമാരി വി. മുരളീധരന്‍െറ കാല്‍തൊട്ട് വന്ദിച്ചു. വി. മുരളീധരന്‍ പാര്‍ട്ടിയുടെ പ്രഥമ ചെയര്‍പേഴ്സന് ബൊക്കെ സമ്മാനിച്ചു. പൊന്നാടയും ഷാളും അണിയിച്ചു. ലഡു വിതരണം ചെയ്തു. ആര്‍.എസ്.എസ് സംസ്ഥാന സഹസമ്പര്‍ക്ക പ്രമുഖ് വി.കെ. സോമസുന്ദരനും ജില്ലാ സഹസംഘചാലക് എം. അരവിന്ദാക്ഷനും ചടങ്ങിനത്തെി. അനുമോദനയോഗത്തില്‍ കൗണ്‍സിലര്‍മാരായ വി. നടേശന്‍, എസ്.ആര്‍. ബാലസുബ്രഹ്മണ്യന്‍, എന്‍. ശിവരാജന്‍, കെ. സെയ്തലവി, കെ. ഭവദാസ്, എം. സഹീദ, സൗരിയത്ത് സുലൈമാന്‍, ഡോ. സാഹില, പി.എം. ഹബീബ തുടങ്ങിയവര്‍ സംസാരിച്ചു. അനുമോദന യോഗത്തിനുശേഷം ചെയര്‍പേഴ്സനേയും വൈസ് ചെയര്‍മാനേയും ബി.ജെ.പി പ്രവര്‍ത്തകര്‍ പാര്‍ട്ടി ജില്ലാ ആസ്ഥാനത്തേക്ക് ആനയിച്ചു. സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരനും പ്രകടനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.