യു.ഡി.എഫ് പരാജയത്തിന് കാരണം നേതാക്കള്‍ തന്നെ'

ഒറ്റപ്പാലം: ഒറ്റപ്പാലം നഗരസഭ, വാണിയംകുളം, ലക്കിടി പേരൂര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് പരാജയം നേരിടാന്‍ സാഹചര്യമൊരുക്കിയത് നേതാക്കള്‍തന്നെയാണെന്ന് ജല ഉപഭോക്തൃ, തണ്ണീര്‍ത്തട സംരക്ഷണസമിതി യോഗം ആരോപിച്ചു. നേതാക്കള്‍ നിന്ന വാര്‍ഡുകളിലെ വിജയം ഉറപ്പിക്കാന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ നിന്ന മറ്റു വാര്‍ഡുകളില്‍ ഇതര രാഷ്ട്രീയകക്ഷികളുമായി രാഷ്ട്രീയ കച്ചവടം നടത്തിയതായും യോഗം ആരോപിച്ചു. ബ്ളോക്ക്, മണ്ഡലം ഭാരവാഹികളെ പുറത്താക്കി പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ ജില്ലാ, സംസ്ഥാന നേതൃത്വം ഇടപെടണമെന്ന ആവശ്യം അടങ്ങിയ നിവേദനം ഡി.സി.സിക്കും കെ.പി.സി.സിക്കും സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു. നിയോജക മണ്ഡലം പ്രസിഡന്‍റ് പി. ദിനചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്‍റ് പ്രകാശ് നട്ടക്കുളങ്ങര യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി നിജാമുദ്ദീന്‍, ട്രഷറര്‍ മുഹമ്മദ് വാപ്പു, ജോസ് കൊട്ടാരം, സോമന്‍ പാന്തലില്‍, മൈത്രി ബാലന്‍, കെ. രാജേഷ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.