ഒറ്റപ്പാലം: പത്തിരിപ്പാലയിലെ അപ്സര ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ കൊടുങ്ങല്ലൂരില്‍നിന്ന് വരനോടൊപ്പമത്തെിയ രണ്ടുപേര്‍ക്ക് കുത്തേറ്റു. സംഭവത്തില്‍ ഇവരുടെ ബന്ധുവായ ഇല്യാസിനെ ഒറ്റപ്പാലം പൊലീസ് അറസ്റ്റുചെയ്തു. ശനിയാഴ്ച ഉച്ചക്ക് രണ്ടേമുക്കാലോടെയാണ് കത്തിക്കുത്ത്. അബ്ദുല്‍ ഗഫൂര്‍ (46) മകന്‍ റജബ് (18) എന്നിവരെ ഇല്യാസ് കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. അബ്ദുല്‍ ഗഫൂറിന്‍െറ സഹോദരി ഭര്‍ത്താവാണ് ഇല്യാസ്. അബ്ദുല്‍ ഗഫൂറിന്‍െറ സഹോദര പുത്രനും പത്തിരിപ്പാല സ്വദേശിനിയും തമ്മിലുള്ള വിവാഹം ഓഡിറ്റോറിയത്തില്‍ നടന്ന് ഏതാനും സമയത്തിനകമാണ് ആക്രമണമെന്ന് പറയുന്നു. ബന്ധുക്കള്‍ തമ്മിലുള്ള സ്വത്തുതര്‍ക്കമാണ് കത്തികുത്തിനിടയാക്കിയതെന്ന് നിഗമനം. ഒറ്റപ്പാലം സി.ഐ എം.വി. മണികണ്ഠന്‍, എസ്.ഐ മുരുകന്‍, എസ്.ഐ. ശങ്കരനാരായണന്‍ സ്പെഷല്‍ ബ്രാഞ്ച് പ്രമോദ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.