യുവാവിനെ മര്‍ദിച്ച് സ്വര്‍ണാഭരണവും ബൈക്കും തട്ടിയെടുത്തതായി പരാതി

ഷൊര്‍ണൂര്‍: യുവാവിനെ മര്‍ദിച്ച് സ്വര്‍ണാഭരണവും ബൈക്കും തട്ടിയെടുത്തതായി പരാതി. ഗണേശ്ഗിരി നീലംകുന്ന് പറമ്പില്‍ ബാലന്‍െറ മകന്‍ അഖിലേഷിന്‍െറ (22) പരാതി പ്രകാരം വാടാനാംകുറുശ്ശി സ്വദേശി ബാബുരാജ്, കവളപ്പാറ സ്വദേശി ഈനാശു എന്ന രാജേഷ്, മുണ്ടായ സ്വദേശി രാഹുല്‍ എന്ന കണ്ണന്‍ എന്നിവര്‍ക്കെതിരെ ഷൊര്‍ണൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വോട്ടെണ്ണല്‍ ദിനമായ നവംബര്‍ ഏഴിന് ഉച്ചക്ക് പന്ത്രണ്ടോടെയാണ് സംഭവം. ഷൊര്‍ണൂര്‍ ടൗണില്‍ നിന്ന് ഗണേശ്ഗിരിയിലെ വീട്ടിലേക്ക് പോവുകയായിരുന്ന അഖിലേഷിനെ മഞ്ഞക്കാട് ഗ്യാസ് ഗോഡൗണിന് സമീപം മൂവരും തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയും ബൈക്കില്‍ നിന്നിറക്കി കഴുത്തിലെ ഒന്നേകാല്‍ പവന്‍ മാല കവരുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. അന്നു തന്നെ പരാതി നല്‍കിയെങ്കിലും നാല് ദിവസം കഴിഞ്ഞിട്ടും കേസെടുക്കുകയോ പ്രതികളെ പിടികൂടുകയോ ചെയ്തില്ളെന്ന് ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.