പാലക്കാട്: വാഹനാപകടത്തില്‍ കെ.ആര്‍.എസ് പാര്‍സല്‍ സര്‍വിസ് ഏജന്‍റ് മരിച്ച കേസില്‍ 35.76 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. ചിറ്റൂര്‍, വടക്കത്തറ, മാണിക്കെട്ടി വീട്ടില്‍ ഷണ്‍മുഖന്‍െറ മകന്‍ വിനായക മൂര്‍ത്തി മരിച്ച കേസിലാണ് കുടുംബത്തിന് പലിശ ഉള്‍പ്പെടെ ഇത്രയും തുക നഷ്ടപരിഹാരം നല്‍കാന്‍ പാലക്കാട് മോട്ടോര്‍ വാഹന അപകട നഷ്ടപരിഹാര കോടതി ജഡ്ജി എസ്. മനോഹര്‍ കിണി വിധിച്ചത്. 2011 ഒക്ടോബര്‍ 28ന് പൊള്ളാച്ചി-പാലക്കാട് സംസ്ഥാനപാതയില്‍ പൊള്ളാച്ചി ലക്ഷ്മിനരസിംഹം അമ്പലത്തിന് സമീപം വിനായകമൂര്‍ത്തി ഓടിച്ചു വന്ന മോട്ടോര്‍ സൈക്കിളില്‍ എതിര്‍ ദിശയില്‍ നിന്ന് വന്ന ലോറി ഇടിച്ചായിരുന്നു അപകടം. കോയമ്പത്തൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ വിനായകമൂര്‍ത്തി മരണപ്പെട്ടു. വിനായക മൂര്‍ത്തിയുടെ ഭാര്യ ലത, മക്കളായ അഭിജിത്, ശ്രീജിത് എന്നിവരാണ് കോടതിയെ സമീപിച്ചത്. നഷ്ടപരിഹാര തുകയായി 25.96 ലക്ഷം രൂപയും 2012 മുതലുള്ള ഒമ്പത് ശതമാനം പലിശയും കോടതി ചെലവും നല്‍കാനാണ് ജഡ്ജി വിധിച്ചത്. 35.76 ലക്ഷം രൂപയാണ് മൊത്തം നല്‍കേണ്ടത്. േലാറിയുടെ ഇന്‍ഷുറന്‍സ് കമ്പനിയായ ഓറിയന്‍റല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ഹരജിക്കാര്‍ക്ക് വേണ്ടി അഡ്വ. എന്‍. അഭിലാഷ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.