ആശുപത്രിയില്‍ രോഗിയുടെ മാല പൊട്ടിച്ച നാടോടികള്‍ പിടിയില്‍

മണ്ണാര്‍ക്കാട്: ആശുപത്രിയില്‍ ചികിത്സക്കത്തെിയ രോഗിയുടെ മാല പൊട്ടിച്ചോടിയ തമിഴ് നാടോടി സ്ത്രീകളെ നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടി. തിങ്കളാഴ്ച രാവിലെ പത്തോടെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ വരിയില്‍ നില്‍ക്കുകയായിരുന്ന തൃക്കളൂര്‍ അമ്പാഴക്കോട് മേപ്പാടത്ത് വീട്ടില്‍ രാജന്‍െറ ഭാര്യ സുലോചനയുടെ (48) ഒന്നര പവനോളം തൂക്കം വരുന്ന മാലയാണ് പൊട്ടിച്ചത്. തമിഴ്നാട് മധുര സ്വദേശികളായ കവിത, കാവേരി എന്നിവരാണ് മാല പൊട്ടിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരും ആശുപത്രിയിലത്തെിയവരും നാടോടികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കവറില്‍ സൂക്ഷിച്ചിരുന്ന മലം സ്വന്തം ശരീരത്തില്‍ വാരിത്തേച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. വിവരമറിഞ്ഞത്തെിയ പൊലീസ് സംഘമാണ് നാടോടികളെ പിടികൂടിയത്. പൊട്ടിച്ച സ്വര്‍ണാഭരണം പൊലീസ് കണ്ടെടുത്തു. പ്രതികളെ മണ്ണാര്‍ക്കാട് മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്.ഐ നൂര്‍മുഹമ്മദ്, എ.എസ്.ഐ നാരായണന്‍കുട്ടി, കണ്ണദാസന്‍, ബിന്ദു, സുഭദ്ര, അബൂതാഹിര്‍, ശിവന്‍, റഫീഖ് എന്നിവരുടെ നേതൃത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.