ചെര്‍പ്പുളശ്ശേരി നഗരസഭ ഉപതെരഞ്ഞെടുപ്പ്; യു.ഡി.എഫിന് ജയം

ചെര്‍പ്പുളശ്ശേരി: നഗരസഭയിലെ 21ാം വാര്‍ഡ് കുളിയാട് ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി മുസ്ലിം ലീഗിലെ കെ.കെ.എ. അസീസ് വിജയിച്ചു. ആകെ വോട്ട് 639ല്‍ പോള്‍ ചെയ്ത 520 വോട്ടില്‍ കെ.കെ.എ. അസീസ് 376 വോട്ടുകള്‍ നേടി. എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി. അബ്ദുല്‍ ഖാദറിന് 129 വോട്ടും ബി.ജെ.പി സ്ഥാനാര്‍ഥി എം.പി. ശബരിഷിന് അഞ്ച് വോട്ടും ലഭിച്ചു. മറ്റ് സ്വതന്ത്ര സ്ഥാനാര്‍ഥികളായ അബൂബക്കര്‍ സിദ്ദീഖ് നാലും അബ്ദുല്‍ അസീസ് ഉപ്പൂട്ടില്‍ രണ്ടും അബ്ദുല്‍ അസീസ് നിരവില്‍ രണ്ടും അബ്ദുല്‍ ഖാദര്‍ കൊരമ്പില്‍ പൂജ്യവും അബ്ദുല്‍ ഖാദര്‍ രണ്ടും വോട്ടുകള്‍ നേടി. കെ.കെ.എ. അസീസിന് 247 വോട്ട് ഭൂരിപക്ഷം നേടി. ഇതോടെ ചെര്‍പ്പുളശ്ശേരി നഗരസഭയില്‍ യു.ഡി.എഫിന് കേവല ഭൂരിപക്ഷമായി. യു.ഡി.എഫ് 17ഉം എല്‍.ഡി.എഫ് 14ഉം ബി.ജെ.പി രണ്ടുമാണ് കക്ഷിനില. വിജയിച്ച കെ.കെ.എ. അസീസ് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയാണ്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയിലും അംഗമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.