കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തില്‍ ബസ് സ്റ്റാന്‍ഡില്ലാത്തതിനാല്‍ ദീര്‍ഘയാത്രക്കാര്‍ക്കടക്കം അടിസ്ഥാന ആവശ്യങ്ങള്‍ക്ക് വലയുന്നു. പാലക്കാട്-കോഴിക്കോട് 213 ദേശീയ പാതയുടെ സമീപത്ത് നാല് പതിറ്റാണ്ടുകാലം പഴക്കമുള്ള കരിമ്പ ഗ്രാമപഞ്ചായത്ത്. അതുകൊണ്ടുതന്നെ ദീര്‍ഘ ദൂരയാത്രക്കാര്‍ക്കും ഉള്‍നാടന്‍ ഗ്രാമീണവാസികളും ഇതുവഴി പോകുന്നവരാണ്. തൊട്ടടുത്ത് ഗ്രാമപഞ്ചായത്ത് നിവാസികളും നിത്യേന കരിമ്പയിലോ കല്ലടിക്കോടോ വന്ന് പോവുന്നുണ്ട്. എന്നാല്‍, പ്രാഥമികാവശ്യം എങ്ങനെ നിറവേറ്റാം എന്ന ‘ആശങ്ക’യുണ്ടെങ്കില്‍ അത് ‘മുറുകെ പിടിക്കുക’ തന്നെ വേണ്ടിവരും. കരിമ്പ, എടക്കുര്‍ശ്ശി, കല്ലടിക്കോട് എന്നീ പ്രധാന കവലകളിലൊന്നും ശൗചാലയ സംവിധാനമില്ലാത്ത് ദുരിതമാവുന്നു. കല്ലടിക്കോട് ടി.ബി ജങ്ഷന്‍ വഴി ദിവസേന കരിമ്പ കേന്ദ്രമാക്കി ഒരു ഡസനിലധികം സ്വകാര്യബസുകള്‍ സര്‍വിസ് നടത്തുന്നുണ്ട്. ബസ് ജീവനക്കാരടക്കമുള്ള യാത്രക്കാരുടെ ബുദ്ധിമുട്ടിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നിലവില്‍ എടക്കുര്‍ശ്ശി ശിരുവാണി ജങ്ഷനിലാണ് കരിമ്പ ഗ്രാമപഞ്ചായത്ത് വക വാണിജ്യ സമുച്ചയമുള്ളത്. ഇവിടെയും പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല. ബസ് സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ സ്വന്തമായി സ്ഥലമില്ളെന്ന കാരണമാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.