നെല്ലിയാമ്പതി: കൈകാട്ടി അയ്യപ്പന്‍ ക്ഷേത്രത്തിന് സമീപം റോഡില്‍ കുറുകെ നിന്ന് കാട്ടാന മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തി. രാവിലെ 12ഓടെ അയ്യപ്പക്ഷേത്രത്തിന് സമീപത്തുള്ള വളവില്‍ റോഡിന് സമീപം ഈറ്റ തിന്ന് റോഡില്‍ നിലയുറപ്പിച്ചു. നെന്മാറയില്‍നിന്ന് കെ.എസ്.ആര്‍.ടി.സി ബസും മറ്റ് ഇരുചക്രവാഹനങ്ങളും തമ്പുരാന്‍ കാടിനും അയ്യപ്പ ക്ഷേത്രത്തിനുമിടക്ക് രണ്ട് മണിക്കൂറോളം നിര്‍ത്തിയിട്ടു. നെല്ലിയാമ്പതി ഭാഗത്തുനിന്ന് നെന്മാറക്ക് പോകുകയായിരുന്ന വാഹനങ്ങളും ഇതിനെ തുടര്‍ന്ന് മണിക്കൂറുകളോളം നിര്‍ത്തിയിട്ടു. പിന്നീട്, ഫോറസ്റ്റര്‍ ഷാജി മോന്‍െറ നേതൃത്വത്തില്‍ വനപാലകരും പാടഗിരി എസ്.ഐയുടെ നേതൃത്വത്തില്‍ പൊലീസുകാരും സ്ഥലത്തത്തെി. പടക്കം പൊട്ടിച്ച് ആനയെ കാട്ടിലേക്ക് തുരത്തിയ ശേഷം വാഹന ഗതാഗതം പുന$സ്ഥാപിച്ചു. ഇതിനിടയില്‍ നിര്‍ത്തിയിട്ട കെ.എസ്.ആര്‍.ടി.സി ബസിന് സമീപം കാട്ടാനയത്തെിയതിനാല്‍ യാത്രക്കാര്‍ പരിഭ്രാന്തരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.