ഉത്രാടപാച്ചിലില്‍ നഗരം വീര്‍പ്പുമുട്ടി

പാലക്കാട്: ഉത്രാടനാളില്‍ നഗരത്തില്‍ വന്‍ ഓണത്തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ മുതല്‍ വൈകീട്ട് അഞ്ച് വരെ തിരക്ക് കുറവായിരുന്നുവെങ്കിലും അഞ്ചിന് ശേഷം പൂക്കള്‍ വാങ്ങാനും വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങാനുമത്തെിയവരുടെ തിരക്കാണ് അനുഭവപ്പെട്ടത്. രാത്രി എട്ട് വരെ പൂക്കച്ചവടം പൊടിപൊടിച്ചു. കോര്‍ട്ട് റോഡിലും ടി.ബി റോഡിലുമുള്ള വഴിയോര തുണികച്ചവടക്കാരുടെ അടുത്താണ് തിരക്കേറെ. ഇതിനാല്‍, വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും കടന്നുപോകാന്‍ ഏറെ പ്രയാസപ്പെടേണ്ടിവന്നു. അമ്പതോളം സ്ഥലങ്ങളിലാണ് പൂക്കച്ചവടക്കാര്‍ തമ്പടിച്ചിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.