ബി.പി.എല്‍ കാര്‍ഡുകാര്‍ക്ക് ഒരു രൂപക്ക് 25 കിലോ അരി

പാലക്കാട്: എ.പി.എല്‍ കാര്‍ഡുടമകള്‍ക്ക് 8.90 രൂപ നിരക്കില്‍ ഒമ്പത് കിലോഗ്രാം അരി ലഭിക്കും. രണ്ട് രൂപ നിരക്കിലുള്ള ഭക്ഷ്യധാന്യ പദ്ധതിയിലുള്‍പ്പെട്ടവര്‍ക്ക് എട്ട് കിലോഗ്രാം അരി കിലോഗ്രാമിന് രണ്ട് രൂപ നിരക്കില്‍ ഈ വിഭാഗത്തില്‍പ്പെട്ട എല്ലാ കാര്‍ഡുടമകള്‍ക്കും ലഭിക്കും. 6.70 രൂപ നിരക്കില്‍ രണ്ട് കിലോഗ്രാം ഗോതമ്പും 15 രൂപ നിരക്കില്‍ രണ്ട് കിലോഗ്രാം ആട്ടയും ലഭിക്കും. ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് ഒരു രൂപ നിരക്കില്‍ 25 കിലോഗ്രാം അരിയും രണ്ട് രൂപ നിരക്കില്‍ ഏഴ് കിലോഗ്രാം ഗോതമ്പും ലഭിക്കും. അന്ത്യോദയ, അന്നയോജന കാര്‍ഡുടമകള്‍ക്ക് ഒരു രൂപ നിരക്കില്‍ 35 കിലോഗ്രാം അരി ലഭിക്കും. അന്നപൂര്‍ണ കാര്‍ഡുടമകള്‍ക്ക് 10 കിലോഗ്രാം അരി പ്രതിമാസം സൗജന്യമായി നല്‍കും. വൈദ്യുതീകരിച്ച വീടുള്ള കാര്‍ഡുടമകള്‍ക്ക് ഒരു ലിറ്റര്‍ മണ്ണെണ്ണ, വൈദ്യുതിയില്ലാത്തവര്‍ക്ക് നാല് ലിറ്റര്‍ മണ്ണെണ്ണ എന്നിങ്ങനെ ലഭിക്കും. ഓണം സ്പെഷല്‍ പഞ്ചസാര 29 വരെ എല്ലാ വിഭാഗം കാര്‍ഡുടമകള്‍ക്കും ഒരു കിലോഗ്രാം വീതം 13.50 രൂപ നിരക്കില്‍ ലഭ്യമാകും. പരാതികള്‍ 18004251550, 1967 ടോള്‍ഫ്രീ നമ്പറില്‍ അറിയിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.