ചിങ്ങപ്പുലരിയില്‍ കര്‍ഷക മനം കിളിര്‍ത്തു

മണ്ണൂര്‍: ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കര്‍ഷക ദിനാചരണം പ്രസിഡന്‍റ് പി.എല്‍. ഗീത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. പത്തിരിപ്പാല: മങ്കര ഗ്രാമപഞ്ചായത്ത്, കൃഷി ഭവന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്ന കര്‍ഷക ദിനാചരണം കെ.വി. വിജയദാസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് എം.എന്‍. ഗോകുല്‍ദാസ് അധ്യക്ഷത വഹിച്ചു. തെങ്ങ് കയറ്റ മത്സര വിജയികളെയും എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളെയും മികച്ച കര്‍ഷകരെയും ഉപഹാരം നല്‍കി ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നദീറ, മുരളി, രവീന്ദ്രന്‍, ദേവദാസ്, ഉണ്ണി കോട്ടയില്‍, പ്രിയ എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫിസര്‍ റഷീദ ബീഗം സ്വാഗതവും രജീഷ് നന്ദിയും പറഞ്ഞു. ആലത്തൂര്‍: കൃഷി ഭവന്‍, ഗ്രാമപഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തില്‍ കര്‍ഷകദിനം ആഘോഷിച്ചു. എം. ചന്ദ്രന്‍ എം.എല്‍.എം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ടി.എം. ജമീല അധ്യക്ഷത വഹിച്ചു. 17 പാടശേഖര സമിതികളിലെ തെരഞ്ഞെടുത്ത 17 കര്‍ഷകരെ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിരാ ചന്ദ്രന്‍ ആദരിച്ചു. ഉഴവ് കൂലി വിതരണം വൈസ് പ്രസിഡന്‍റ് സി. സുരേഷ് ബാബു നിര്‍വഹിച്ചു. സി. ഭവദാസന്‍, വി. കൊച്ചുകുമാരി, യു. ഫാറൂഖ്, വി.സി. രാമചന്ദ്രന്‍, ടി. രാജന്‍, തൃപ്പാളൂര്‍ ശശി, ഫിറോസ്, ശശിധരന്‍, ടി.ജി. ഗംഗാധരന്‍, പി.വി. വിജയന്‍ എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫിസര്‍ ജി. കവിത സ്വാഗതം പറഞ്ഞു. തരൂര്‍ കൃഷി ഭവന്‍ സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് പ്രസിഡന്‍റ് എസ്. അനിത ഉദ്ഘാടനം ചെയ്തു. എം.എം.എ. ബക്കര്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസര്‍ റാണി പ്രകാശ് സംസാരിച്ചു. മുതലമട: ഗ്രാമപഞ്ചായത്ത്, കൃഷിഭവന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഹാളില്‍ കര്‍ഷകദിനം സംഘടിപ്പിച്ചു. കൊല്ലങ്കോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്.വി. ശെല്‍വന്‍ അധ്യക്ഷത വഹിച്ചു. മികച്ച കര്‍ഷകരെ നിലവിളക്കും ഓണക്കോടിയും നല്‍കി ആദരിച്ചു. മുതലമട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രോഹിണി ബാലന്‍, മല്ലിക സ്വാമിനാഥന്‍, ജില്ല-ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.