പട്ടാമ്പി: രാജ്യം നേരിടുന്ന കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാന്‍ ഭരണകൂടത്തിന്‍െറ ക്രിയാത്മക ഇടപെടലുകള്‍ ഉണ്ടാവണമെന്ന് എം.ബി. രാജേഷ് എം.പി. ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്‍െറ നിര്‍ദേശ പ്രകാരം ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം പട്ടാമ്പി പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ചിങ്ങം ഒന്നിനോട് അനുബന്ധിച്ച് നടത്തിയ ഞാറ്റുവേല കാര്‍ഷികദിന പരിപാടിയും ചര്‍ച്ചാ ക്ളാസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി. മുഹമ്മദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തിന്‍െറയും പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്‍െറയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മണ്ണിനെയും പ്രകൃതിയെയും അറിഞ്ഞുകൊണ്ടുള്ള കൃഷിയും കാലാവസ്ഥയില്‍ വന്ന താളപ്പിഴകളും ചര്‍ച്ചാ വിഷയമായി. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി. വസന്ത, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കമ്മുക്കുട്ടി എടത്തോള്‍, ഇ.കെ. മുഹമ്മദ്കുട്ടി ഹാജി, പട്ടാമ്പി ഗ്രാമപഞ്ചായത്ത് അംഗം ടി.പി. പ്രിയ, പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോഓഡിനേറ്റര്‍ എം.സി. നാരായണന്‍ കുട്ടി, എം.എല്‍. ജ്യോതി എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.