പാലക്കാട്: തമിഴ്നാട്ടില്‍ കനത്ത മഴയെ തുടര്‍ന്ന് ആളിയാര്‍ ഡാമിന്‍െറ ജലനിരപ്പ് 1044 അടിയിലത്തെി. 1050 അടിയാണ് ഡാമിന്‍െറ സംഭരണശേഷി. ഞായറാഴ്ച ആളിയാര്‍ മേഖലയിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചിറ്റൂര്‍ പുഴയില്‍ ജലവിതാനം കുത്തനെ ഉയര്‍ന്നു. ഇതേതുടര്‍ന്ന് ജലസേചനവകുപ്പ് ചിറ്റൂര്‍ ഡിവിഷന്‍ അധികൃതര്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്‍കി. ഡാമിന് താഴെയായി ആളിയാര്‍ മേഖലയില്‍ 70 എം.എം മഴയാണ് പെയ്തത്. തിങ്കളാഴ്ച ഡാമില്‍നിന്നുള്ള സാധാരണ നീരൊഴുക്കിനോടൊപ്പം 1700 ക്യൂസെക്സ് വെള്ളമാണ് ചിറ്റൂര്‍ പുഴയിലൂടെ ഒഴുകിയത്തെിയത്. പുഴ കരകവിയാന്‍ സാധ്യതയുണ്ടെന്നായിരുന്നു ജലസേചന വകുപ്പിന്‍െറ മുന്നറിയിപ്പ്. ഇതിനിടെ ഡാം തുറന്നതായി പ്രചാരണമുണ്ടായെങ്കിലും ഇത് ശരിയല്ളെന്ന് സംയുക്ത ജലക്രമീകരണ ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. ഉച്ചയോടെ പുഴയിലെ നീരൊഴുക്ക് സാധാരണ നിലയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.