പാലക്കാട്: വിവിധ ജില്ലകളില്‍നിന്ന് സ്ത്രീകളെ എത്തിച്ച് നഗരത്തിലെ വാടക വീടുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുന്ന യുവാവിനെ പൊലീസ് പിടികൂടി. കുഴല്‍മന്ദം തേങ്കുറിശി സ്വദേശി മോഹന്‍ദാസാണ് (38) ടൗണ്‍ സൗത് പൊലീസിന്‍െറ പിടിയിലായത്. നഗരത്തില്‍ റോബിന്‍സണ്‍ റോഡില്‍നിന്ന് ടൗണ്‍ ബസ്സ്റ്റാന്‍ഡിലേക്ക് വരുന്ന ഇടവഴിയോട് ചേര്‍ന്ന വീട്ടില്‍ പെണ്‍വാണിഭം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഇയാളില്‍നിന്ന് 80,000 രൂപ പിടിച്ചെടുത്തു. വാടക വീട്ടില്‍ എത്തിച്ച യുവതിയെ കോടതിയില്‍ ഹാജരാക്കി മുട്ടിക്കുളങ്ങര മഹിളാ മന്ദിരത്തിലേക്ക് മാറ്റി. യുവതിയെ അടുത്ത ദിവസം മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കും. ഇടപാടുകാരില്‍നിന്ന് വാങ്ങുന്ന പണത്തിന്‍െറ മൂന്നിലൊന്നാണ് ഇയാള്‍ സ്ത്രീകള്‍ക്ക് നല്‍കിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. മോഹന്‍ദാസ് മുമ്പും സമാന കേസില്‍ പിടിക്കപ്പെട്ടിട്ടുണ്ടെന്ന് ടൗണ്‍ സൗത് സി.ഐ സി.ആര്‍. പ്രമോദ് പറഞ്ഞു. പൊലീസ് റെയ്ഡിനത്തെിയപ്പോള്‍ 23 വയസ്സുകാരിയാണ് മുറിയിലുണ്ടായിരുന്നത്. മോഹന്‍ദാസിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നഗരത്തില്‍ പലയിടത്തും ഇയാള്‍ വാടക വീട് എടുത്തിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. റെയ്ഡില്‍ എസ്.ഐ ഷിജു ഏബ്രഹാമും ക്രൈം സ്ക്വാഡ് അംഗങ്ങളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.