ഒറ്റപ്പാലം: കോഓപറേറ്റിവ് അര്‍ബന്‍ ബാങ്ക് സ്വന്തമായ സ്വിച്ചിങ് സംവിധാനത്തോടെ സഹകരണ മേഖലയില്‍ സംസ്ഥാനത്ത് ആദ്യമായി റുപ്പേ എ.ടി.എം ഡെബിറ്റ് കാര്‍ഡും സ്മാര്‍ട്ട് ഫോണില്‍ ഇ -പാസ്ബുക് സംവിധാനവും ഏര്‍പ്പെടുത്തുന്നു. ഇതര ബാങ്കുകളുടേതുള്‍പ്പെടെ ഏത് എ.ടി.എം കാര്‍ഡും അര്‍ബന്‍ ബാങ്കിന്‍െറ എ.ടി. എം കൗണ്ടറുകളില്‍നിന്നും ഇന്ത്യയില്‍ ഏത് എ.ടി.എമ്മില്‍നിന്നും അര്‍ബന്‍ ബാങ്കിന്‍െറ എ.ടി.എമ്മും നിയന്ത്രണങ്ങളില്ലാതെ പിന്‍വലിക്കാവുന്നതാണ് പുതിയ റുപ്പേ എ.ടി.എം ഡെബിറ്റ് കാര്‍ഡ് സംവിധാനമെന്ന് ബാങ്ക് ചെയര്‍മാന്‍ കെ. മധുസൂദനനുണ്ണി അറിയിച്ചു. ഞായറാഴ്ച വൈകീട്ട് മൂന്നിന് നഗരത്തിലെ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഇതിന്‍െറ ഉദ്ഘാടനം നടക്കും. നിയമസഭാ സ്പീക്കര്‍ എന്‍. ശക്തന്‍ റുപ്പേ കാര്‍ഡും, ഇ -പാസ്ബുക് സംവിധാനവും റിസര്‍വ് ബാങ്ക് ഡി.ജി.എം എന്‍. ഗോപിനാഥന്‍ നായരും ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എം. ഹംസ എം.എല്‍.എ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് സിനിമാ പിന്നണി ഗായകന്‍ നയിക്കുന്ന സംഗീത സന്ധ്യയും ഒരുക്കിയിട്ടുണ്ടെന്ന് ചെയര്‍മാന്‍ അറിയിച്ചു. വൈസ് ചെയര്‍മാന്‍ പി.എം. ദേവദാസ്, ഡയറക്ടര്‍മാരായ കെ.ടി. മുഹമ്മദ്, ദേവകിക്കുട്ടി ടീച്ചര്‍, ജന. മാനേജര്‍ ടി. ഗോപിനാഥന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.