കൊല്ലങ്കോട്: ഗോവിന്ദാപുരം വാണിജ്യ നികുതി ചെക്പോസ്റ്റിലെ വേയ്ബ്രിഡ്ജിന്‍െറ തകരാര്‍ പരിഹരിക്കാത്തത് നികുതി നഷ്ടത്തിന് കാരണമാകുന്നു. സ്വകാര്യ ഏജന്‍സിയുടേതാണ് വേയ്ബ്രിഡ്ജ്. ആറ് മാസത്തിനിടെ ഇത് പലതവണ തകറാറിലായിരുന്നു. വൈദ്യുതി തടസ്സപ്പെടുമ്പോഴെല്ലാം പ്രവര്‍ത്തനം നിലക്കുന്നത് പ്രതിഷേധത്തിന് കാരണമായിരുന്നു. തുടര്‍ന്ന് ജനറേറ്റര്‍ സ്ഥാപിച്ചെങ്കിലും അതും തകരാറിലായി. കഴിഞ്ഞ ദിവസമാണ് വേയ്ബ്രിഡ്ജ് വീണ്ടും തകരാറിലായത്. വൈദ്യുതി മുടങ്ങുന്ന സമയങ്ങളില്‍ വേയ്ബ്രിഡ്ജ് പ്രവര്‍ത്തിക്കാത്തതുമൂലം സര്‍ക്കാറിന് വന്‍ നഷ്ടമാണുണ്ടാകുന്നത്. ദിനംപ്രതി ആയിരത്തിലധികം ചെറുതും വലുതുമായ ചരക്കുവാഹനങ്ങള്‍ കടന്നുപോകുന്ന ചെക്പോസ്റ്റില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ വേയ്ബ്രിഡ്ജ് സ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്. കിഴക്കന്‍ പുതൂര്‍-നീളിപ്പാറ, ചെമ്മണാമ്പതി പ്രദേശങ്ങളിലെ വാണിജ്യ നികുതി ചെക്പോസ്റ്റുകളില്‍ വേയ്ബ്രിഡ്ജ് സംവിധാനം ഇല്ലാത്തതിനാല്‍ ഭാരം തൂക്കാതെയാണ് നികുതി ചുമത്തുന്നത്. ഇതിനെതിരെ വാണിജ്യ നികുതി കമീഷണര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.