സമൂഹ അടുക്കളയിൽ ശേഷിക്കുന്ന തുക തനത്​ഫണ്ടിലേക്ക്​ മാറ്റാൻ നിർദേശം

പെരിന്തൽമണ്ണ: സമൂഹ അടുക്കളകളുടെ പ്രവർത്തനത്തിന് വ്യക്തികളിൽ നിന്നും മറ്റും ലഭിക്കുന്ന സംഭാവന തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ ലയിപ്പിച്ച് വരവ് വെക്കാൻ നിർദേശം. പാചകതൊഴിലാളികൾക്ക് നൽകുന്ന വേതനം പ്രത്യേകം എഴുതി സൂക്ഷിക്കണം. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജില്ലകളിലെ മുഴുവൻ പഞ്ചായത്തുകളുടെയും ഈ രണ്ട് വിഹിതവും ക്രോഡീകരിച്ച് വിവരം എല്ലാ മാസവും ഒന്നിനകം സർക്കാറിനെ അറിയിക്കാനും ഉത്തരവിൽ നിർദേശിച്ചു. ഒാരോ മാസവും ലഭിച്ച തുക, ചെലവായ തുക എന്നിവ സർക്കാറിനെ അറിയിക്കണം. സമൂഹ അടുക്കളയിൽ കുടുംബശ്രീ പ്രവർത്തകർക്ക് പുറമെ പാചകതൊഴിലാളികളെ ആവശ്യമായാൽ നിയമിക്കണം. വേതനത്തിന് ഏപ്രിൽ ഒന്ന് മുതൽ മുൻകാല പ്രാബല്യമുണ്ടായിരിക്കും. ചില പഞ്ചായത്തുകളിൽ ലഭിച്ച പണം അവരുടെ അക്കൗണ്ടുകളിൽ പോലും ചേർക്കാതെ ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ കൈവശം വെച്ച് ആവശ്യാനുസരണം ഉപയോഗിക്കുന്ന സ്ഥിതിയുണ്ടായിരുന്നു. ഇ. ഷംസുദ്ദീൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.