മലപ്പുറം: സമുദായത്തിലെ വിവിധ സംഘടനകൾ ഐക്യപാതയിലെത്തുന്നതിെൻറ ഗുണം മുസ്ലിം ലീഗിനും ലഭിക്കുമെന്ന് സുന്നി യുവജന സംഘം (എസ്.വൈ.എസ്) സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ. ലീഗ് നേതാവ് കൂടിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സുന്നി ഐക്യ ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. വിഷയത്തിൽ ലീഗിന് താൽപ്പര്യമില്ലെന്ന തരത്തിൽ വരുന്ന വാർത്തകൾ ശരിയല്ല. ഹിജ്റ വർഷാരംഭ സംഗമവുമായി ബന്ധപ്പെട്ട് മലപ്പുറത്ത് സമസ്ത നേതാക്കൾ നടത്തിയ വാർത്തസമ്മേളനത്തിനിടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അബ്ദുസ്സമദ് പൂക്കോട്ടൂർ. സമസ്ത എക്കാലവും ഐക്യത്തിനൊപ്പമാണ്. ചർച്ചകൾക്ക് തുരങ്കം വെക്കാൻ ലീഗ് ശ്രമിച്ചിട്ടില്ല. പാർട്ടിക്ക് താൽപ്പര്യമില്ലെങ്കിൽ സാദിഖലി തങ്ങൾ കോഓഡിനേഷൻ കമ്മിറ്റി ചെയർമാനാവില്ലായിരുന്നു. ഐക്യത്തോട് അനുകൂല സമീപനമാണ് എ.പി വിഭാഗവും സ്വീകരിക്കുന്നത്. മൂന്ന് ദിവസം മുമ്പും ചർച്ചകൾ നടന്നിരുന്നു. ഇക്കാര്യത്തിൽ സ്വാഭാവിക കാലതാമസം മാത്രമാണുള്ളത്. സമസ്തയുടെ അനുമതി ലഭിക്കുന്നതോടെ വിവിധ പരിപാടികളിലേക്ക് എ.പി വിഭാഗം നേതാക്കളെയും ക്ഷണിക്കുമെന്നും അബ്ദുസ്സമദ് പൂക്കോട്ടൂർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.