മുഹമ്മദ് ഫായിസിനുള്ള പ്രതിപക്ഷ നേതാവി​െൻറ ഉപഹാരം കോണ്‍ഗ്രസ് നേതാക്കള്‍ കൈമാറുന്നു

മുഹമ്മദ് ഫായിസിനെ ചെന്നിത്തല ആദരിച്ചു

കിഴിശ്ശേരി: 'ചെലോല്‍ത് റെഡ്യാവും, ചെലോല്‍ത് റെഡ്യാവൂല' തുടങ്ങുന്ന വാചകത്തിലൂടെ സമൂഹമാധ്യമങ്ങളില്‍ താരമായ മുഹമ്മദ് ഫായിസിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിഡിയോ കാളിലൂടെ അഭിനന്ദിച്ചു. ഇനിയും ഒരുപാട് വിജയങ്ങള്‍ എത്തിപ്പിടിക്കാന്‍ ഈ കൊച്ചുമിടുക്കാനാവട്ടെയെന്ന് അദ്ദേഹം ആശംസകള്‍ അറിയിച്ചു. 

മുഹമ്മദ് ഫായിസിനുള്ള പ്രതിപക്ഷ നേതാവി​​െൻറ ഉപഹാരം കുഴിമണ്ണ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡൻറ്​ പി.ടി. രാംദാസ്, യൂത്ത് കോണ്‍ഗ്രസ് നേതാവും ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് മെംബറുമായ അനൂബ് മൈത്ര, യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി ജാഫറലി കാവനൂര്‍, കുഴിമണ്ണ മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡൻറ്​ സലാം മുക്കൂടന്‍ എന്നിവര്‍ വീട്ടിലെത്തി നല്‍കി.

Full View
Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.