വൃദ്ധദമ്പതികൾക്ക് വീട് നിർമിച്ചുനൽകണമെന്ന് രമ്യ ഹരിദാസ് എം.പി

ATTN USE TODAY P3 CUTTING കൊല്ലങ്കോട്: തലചായ്ക്കാനിടമില്ലാത്ത . മുതലമട സർക്കാർ ആശുപത്രിയിൽ പ്രാഥമിക പരിശോധനക്ക് പ്രവേശിപ്പിച്ച ആദിവാസിദമ്പതികളെ കാണാനെത്തിയതായിരുന്നു എം.പി. വീട് പണിതുകൊടുക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പട്ടികജാതി-വർഗ വകുപ്പ് മന്ത്രിയോടും പട്ടികവർഗ ക്ഷേമവകുപ്പ് ഡയറക്ടറോടും ആവശ്യപ്പെട്ടു. പട്ടികവർഗക്കാരായ വെളുപ്പനും ഭാര്യ പാപ്പയുമാണ് കൃഷിഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന വ്യക്തി കാവലിനായി നിർമിച്ചുനൽകിയ കാവച്ചാളയിൽ താമസിച്ചുവരുന്നത്. ബാബുപതി കോളനിയിൽ വെളുപ്പൻെറ പേരിൽ ഏഴു സൻെറ് സ്ഥലം സ്വന്തമായുണ്ടെങ്കിലും തലചായ്ക്കാൻ വീട് എന്ന സ്വപ്നം ഇന്നും യാഥാർഥ്യമാവാത്തത് ഉദ്യോഗസ്ഥർ ഗൗരവത്തിലെടുക്കണമെന്നും രമ്യ ഹരിദാസ് എം.പി ആവശ്യപ്പെട്ടു. pew visit mp മുതലമട വെള്ളാരൻകടവിൽ കാവചാളയിൽ കഴിയുന്ന വെളുപ്പൻ-പാപ്പാൾ ദമ്പതികളെ രമ്യ ഹരിദാസ് എം.പി സന്ദർശിക്കുന്നു pew visit2 രമ്യ ഹരിദാസ് എം.പി വൃദ്ധദമ്പതികളെ മുതലമട സർക്കാർ ആശുപത്രിയിലെത്തി സന്ദർശിച്ചപ്പോൾ. കെ. ബാബു എം.എൽ.എ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.