മാസങ്ങളായി സ്വാമിനാഥൻ കഴിക്കുന്നത് വെള്ളം മാത്രം

കലക്ടറുടെ അടിയന്തര ശ്രദ്ധ വേണമെന്ന് നാട്ടുകാർ ആലത്തൂർ: സഹായിക്കാൻ ആരുമില്ലാതെ വാടകക്കെട്ടിടത്തിൽ കഴിയുന്ന സഹദേവനായി കലക്ടർ ഇടപെടെമന്ന് നാട്ടുകാർ. തയ്യൽ തൊഴിലാളിയായിരുന്ന സഹദേവൻ എണീറ്റ് നടക്കാൻ പോലുമാവാതെ അവശനാണ്. ഇപ്പോൾ കഴിയുന്നത് വെള്ളം മാത്രം കഴിച്ചാണ്. കാവശ്ശേരി എരകുളം സ്വദേശിയാണിയാൾ. പതിറ്റാണ്ടുകളായി തോണിപ്പാടത്തെ വാടക മുറിയിലാണ് താമസം. മുറി താഴെയല്ല, ഒരു പഴയ കെട്ടിടത്തിൻെറ മുകളിലാണ്. ജോലിചെയ്യാനും താമസിക്കാനുമായി കണ്ടെത്തിയതായിരുന്നു ഈ സ്ഥലം. ആരെങ്കിലും കൊടുക്കുന്ന ഭക്ഷണം കഴിച്ചാൽ കക്കൂസിൽ പോകാൻ താഴെ ഇറങ്ങാനുള്ള ആരോഗ്യസ്ഥിതിയില്ലാത്തതിനാൽ വെള്ളം മാത്രം കഴിച്ച് ദിവസങ്ങൾ തള്ളിനീക്കുകയാണ് ഇയാൾ. മാതാപിതാക്കളാരും ജീവിച്ചിരിപ്പില്ല. അടുത്ത ബന്ധുക്കളുമില്ലെന്നാണ് പറയുന്നത്. അവിവാഹിതനുമാണത്രെ. എതെങ്കിലും സംരക്ഷണ കേന്ദത്തിലേക്ക് മാറ്റാൻ ജില്ല കലക്ടറുടെ സഹായം വേണമെന്നാണ് നാട്ടുകാർ പറയുന്നത്. തരൂർ പഞ്ചായത്തിനെ അറിയിച്ചപ്പോൾ അവർ പാലിയേറ്റിവ് വിഭാഗത്തെ അയച്ച് മുറിയും മറ്റും ശുചീകരിച്ചു കൊടുത്തു. pew tailor തോണിപ്പാടം അമ്പലക്കാട്ടിൽ അവശനിലയിൽ കഴിയുന്ന തയ്യൽക്കാരൻ സഹദേവൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.