പാലക്കാട്: മുതലമടയിൽ ചോർന്നൊലിക്കുന്ന കൂരയിൽ കഴിയുന്ന വൃദ്ധദമ്പതികളുടെ ദുരിതം വാർത്തയായതോടെ സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്തു. മുതലമട ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരെയാണ് കേസ്. ദുരിതം സംബന്ധിച്ച് ശനിയാഴ്ച 'മാധ്യമം'വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. മുതലമടയിലെ കൃഷിയിടത്തിൽ ഒാലക്കുടിലിൽ കഴിഞ്ഞുവന്ന വെള്ളയൻ, പാപ്പ ദമ്പതികളുടെ വീട് ശനിയാഴ്ച രമ്യഹരിദാസ് എം.പി ഉൾപ്പെടെ വിവിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും ജനപ്രതിനിധികളും സന്ദർശിച്ചതിന് പിന്നാലെയാണ് മനുഷ്യവകാശ കമീഷൻെറ നടപടി. ശനിയാഴ്ച ഇരുവരെയും വൃദ്ധസദനത്തിലേക്ക് മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.