സൈലൻറ്​വാലിയിൽ മൃഗവേട്ട; അഞ്ചുപേർ റിമാൻഡിൽ

അഗളി: സൈലൻറ്വാലി ദേശീേയാദ്യാനത്തിൽ വേട്ടക്കിറങ്ങിയ ഒമ്പതംഗ സംഘത്തിലെ കീഴടങ്ങിയ അഞ്ചുപേർ റിമാൻഡിൽ. ഒളിവിലുള്ള നാലുപേർക്കായി അന്വേഷണം ഊർജിതമാക്കി. മലപ്പുറം അരക്കുപറമ്പ് മാന്തോണി വീട്ടിൽ സൈനുദ്ദീൻ (36), പൊന്ന്യാകുർശ്ശി മുഹമ്മദ് ജാബിർ (33), പുത്തൻപീടിക വീട്ടിൽ മൻസൂർ (36), പാലക്കാട് കൊടക്കാട് സഹിറലി (32) എന്നിവരാണ് റിമാൻഡിലായത്. ഇവർ കഴിഞ്ഞദിവസം വനം വകുപ്പ് അധികൃതർക്കു മുന്നിൽ കീഴടങ്ങിയിരുന്നു. ഏപ്രിൽ ഒന്നിനായിരുന്നു സംഭവം. നാടൻ തോക്കിനും തിരകൾക്കുമൊപ്പം കരിങ്കുരങ്ങ്, മലയണ്ണാൻ, കാട്ടുകോഴി എന്നിവയുടെ അവശിഷ്ടങ്ങളും പിടികൂടിയിരുന്നു. വാഹനങ്ങൾ ഉപേക്ഷിച്ച് രക്ഷപ്പെട്ട പ്രതികളുടെ നാല് ബൈക്കും ഒരു കാറും പിടികൂടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.