തെരുവുനായ്​ ഒാടിച്ച വിദ്യാർഥി കിണറ്റിൽ വീണു; നാട്ടുകാർ ​രക്ഷപ്പെടുത്തി

മഞ്ചേരി: തെരുവുനായുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ഓടുന്നതിനിടെ കിണറ്റിൽവീണ വിദ്യാർഥിയെ രക്ഷപ്പടുത്തി. മഞ്ചേരി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്. ശനിയാഴ്ച 11ഓടെ പ‍ഴയമഠത്തിൽ റോഡിലാണ് സംഭവം. ഇതുവഴി വരികയായിരുന്ന മൂന്ന് വിദ്യാർഥികളെ തെരുവുനായ് ഓടിക്കുകയായിരുന്നു. ഇതോടെ വിദ്യാർഥികളിൽ രണ്ടുപേർ റോഡിലൂടെയും ഒരാൾ തൊട്ടടുത്ത പറമ്പിലൂടെയും ഓടി. ഇതിനിടയിലാണ് കാടുമൂടി കിടന്ന ആൾമറയില്ലാത്ത കിണറ്റിലേക്ക് വിദ്യാർഥി വീണത്. 50 അടി താഴ്ചയുള്ള കിണറ്റിൽ നാലാൾപൊക്കത്തിൽ വെള്ളമുണ്ടായിരുന്നു. സുഹൃത്തുക്കൾ വിദ്യാർഥിയെ അന്വേഷിക്കുന്നതിനിടെയാണ് കിണറ്റിൽനിന്ന് ശബ്ദം കേട്ടത്. ഇതോടെ ഇവർ ബഹളംവെച്ച് നാട്ടുകാരെ കൂട്ടുകയായിരുന്നു. നാട്ടുകാർ തൊട്ടടുത്തുനിന്ന് കയറെത്തിച്ച് വിദ്യാർഥിയെ അഗ്നിരക്ഷ സേനാംഗങ്ങൾ എത്തുന്നതിന് മുമ്പുതന്നെ രക്ഷപ്പെടുത്തി. പരിക്കേൽക്കാത്തതിനാൽ വിദ്യാർഥി വീട്ടിലേക്ക് മടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.