വൈലത്തൂർ ടൗണിലെ ഗതാഗതക്കുരുക്ക്​: യോഗം ഇന്ന്

കല്‍പകഞ്ചേരി: വൈലത്തൂർ ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ടൗൺ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യാൻ പൊതുമരാമത്ത് വിളിച്ച യോഗം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് ഹാളിൽ ചേരും. കെട്ടിട, ഭൂവുടമകൾ, ജനപ്രതിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. ടൗണിലെ ജങ്ഷൻ ഉൾപ്പെടുന്ന ഭാഗങ്ങളിൽ റോഡിൻെറ ഇരുവശത്തും ഫ്രീ സറണ്ടർ രീതിയിൽ സ്ഥലം ഏറ്റെടുത്ത് വീതികൂട്ടി നവീകരിക്കുന്നതിനാവശ്യമായ ഭൂമി ലഭ്യമാക്കുന്ന വിഷയം ചര്‍ച്ചചെയ്യും. നഗരവികസനത്തിന് പിന്തുണ നൽകുമെന്നാണ് വ്യാപാരികളുടെ നിലപാട്. അതേസമയം, ഇതിൻെറ ഭാഗമായി കെട്ടിടങ്ങൾ പൊളിച്ചുമാറ്റേണ്ടി വരുന്ന സാഹചര്യമുണ്ടായാൽ നേരത്തേയുണ്ടായിരുന്ന വ്യാപാരികൾക്ക്‌ പരിഗണന നൽകണമെന്നും പിന്നീട് വ്യാപാരം നടത്താനുള്ള സാഹചര്യം അധികൃതർ ഒരുക്കി നൽകണമെന്ന ആവശ്യമാണ് ഇവർ മുന്നോട്ടുവെക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേരള ബിൽഡിങ് ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ വൈലത്തൂർ യൂനിറ്റിന് കീഴിൽ കഴിഞ്ഞദിവസം കെട്ടിട ഉടമകളുടെ യോഗം ചേർന്നിരുന്നു. ടൗൺ വികസനത്തിന് കെട്ടിട ഉടമകൾ എതിരല്ലെന്നും റോഡ് വീതികൂട്ടാൻ കെട്ടിടം പൊളിച്ചുമാറ്റി പിന്നീട് പുനർനിർമിക്കാൻ കഴിയാതെ വന്നാൽ നഷ്ടപരിഹാരം ലഭിക്കുമോ എന്ന ആശങ്കയാണ് യോഗത്തിൽ ഇവർ പ്രകടിപ്പിച്ചത്. ഓവുങ്ങൽ മുതൽ വൈലത്തൂർ പെട്രോൾ പമ്പ് വരെയുള്ള സ്ഥലത്ത് റോഡിൻെറ ഇരുവശങ്ങളിലും നാല് മീറ്റർ അകലത്തിൽ വീതി കൂട്ടുന്നതിനാണ് പദ്ധതി. യോഗത്തിൽ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിഷയം തീരുമാനമായില്ലെങ്കിൽ അക്വിസിഷൻ നടപടിയുമായി മുന്നോട്ടുപോകാനാണ് അധികൃതരുടെ തീരുമാനം. പടം...tirw3 accident ആലത്തിയൂരിൽ രണ്ടു വയസ്സുകാരിയുടെ മരണത്തിനിടയാക്കിയ ഓട്ടോറിക്ഷ അപകടം സംഘാടക സമിതി രൂപവത്കരിച്ചു തിരൂർ: ഓണം ടൂറിസം വാരാഘോഷങ്ങളുടെ ജില്ലതല സമാപനവും പ്രളയദുരിത ബാധിതര്‍ക്കുള്ള സാമ്പത്തിക സമാഹരണം കൈമാറലും ബുധനാഴ്ച വൈകീട്ട് ആറിന് തിരൂര്‍ വാഗൺ ട്രാജഡി ടൗണ്‍ഹാളില്‍ നടക്കും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ആക്റ്റ് തിരൂരും ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടിയുടെ നടത്തിപ്പിന് ആക്റ്റ് പ്രസിഡൻറ് വി. അബ്ദുറഹിമാന്‍ എം.എല്‍.എ ചെയര്‍മാനായി സംഘാടക സമിതി രൂപവത്കരിച്ചു. യോഗത്തില്‍ പി. ഹംസകുട്ടി, കരീം മേച്ചേരി, മോനുട്ടി പൊയ്‌ലിശ്ശേരി, സലാം താണിക്കാട്, സൂരജ് ഭാസുര, പി. ശശിധരന്‍, ജെ. രാജ് മോഹന്‍, പി.എ. ബാവ, റസാഖ് ഹാജി എന്നിവര്‍ സംസാരിച്ചു. വി. അബ്ദുഹിമാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തിരൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ. ബാവ അധ്യക്ഷത വഹിച്ചു. നടി ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന 'ദേവ ഭൂമിക' മെഗാ നൃത്തസംഗീത ശില്‍പം അരങ്ങേറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.