കൊണ്ടോട്ടി: കൊണ്ടോട്ടി-എടവണ്ണപ്പാറ-അരീക്കോട് റോഡ് ആധുനികവത്കരിച്ച് ദേശീയ നിലവാരത്തിൽ പുതുക്കിപ്പണിയുന്നു. ഇതിനായി 108 കോടി രൂപയുടെ പദ്ധതിക്ക് കിഫ്‌ബി ബോർഡ് അംഗീകാരം ലഭിച്ചു. ഇതിൽ ഒന്നാംഘട്ടമായി ഭൂമി ഏറ്റെടുക്കലിന് 22 കോടി രൂപ അനുവദിച്ചതായി ടി.വി. ഇബ്രാഹിം എം.എൽ.എ അറിയിച്ചു. തിരുവനന്തപുരത്ത് ചേർന്ന കിഫ്‌ബി ബോർഡാണ് തുക അനുവദിച്ച് തീരുമാനം കൈക്കൊണ്ടത്. കൊണ്ടോട്ടി മുതൽ എടവണ്ണപ്പാറ വഴി അരീക്കോട് വരെ റോഡിന് 21 കിലോമീറ്റർ ദൂരമാണുള്ളത്. റോഡ് നവീകരണത്തോടൊപ്പം എടവണ്ണപ്പാറ ടൗൺ നവീകരണവും പദ്ധതിയിലുണ്ട്. സൗന്ദര്യവത്കരണ പദ്ധതിയുൾപ്പെടെ ആധുനിക രീതിയിലാണ് ടൗണിനെയും നവീകരിക്കുന്നത്. 13.86 മീറ്റർ ശരാശരി വീതിയിൽ റോഡ് റബറൈസ് ചെയ്യും. നടപ്പാതയും അഴുക്കുചാലും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കും. ഇതിനുവേണ്ടി വീതി കുറഞ്ഞ ഭാഗങ്ങളിലാണ് ഭൂമി ഏറ്റെടുക്കുന്നത്. വളരെ കുറഞ്ഞ ഇടങ്ങളിൽ മാത്രമാണ് നിലവിൽ വീതി കുറവുള്ളത്. ഇവിടങ്ങളിൽ മാത്രമാണ് സ്ഥലം ഏറ്റെടുക്കുക. കിഫ്‌ബി പ്രത്യേക സംഘത്തിൻെറ നേതൃത്വത്തിലാണ് ഭൂമി ഏറ്റെടുക്കൽ നടക്കുക. സെപ്റ്റംബറിൽതന്നെ സ്ഥലം ഏറ്റെടുക്കാൻ നടപടി ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.