me mp mw പുതിയ അധ്യയന വർഷം നാളെ മുതൽ

me mp mw പുതിയ അധ്യയന വർഷം നാളെ മുതൽ സാഹിർ മാളിയേക്കലിൻെറ പ്രാർഥനകൾ വിദ്യാർഥികളെ സ്വീകരിക്കും, 1200ഓളം സ്കൂളുകളിൽ മഞ്ചേരി: പുത്തനുടുപ്പും ബാഗും കുടയും പുസ്തകങ്ങളുമായി വിദ്യാർഥികളെത്തുന്നതോടെ ക്ലാസുകളിൽ ഇനി അക്ഷരങ്ങൾ മുഴങ്ങും. എന്നാൽ സ്കൂളുകളിൽ വിദ്യാർഥികൾ ആലപിക്കുന്ന പ്രാർഥനകൾ തയാറാക്കിയ ഒരാളുണ്ടിവിടെ. അധ്യാപകനും ഗാനരചയിതാവുമായ കന്മനം പന്താവൂർ സ്വദേശി സാഹിർ മാളി‍യേക്കൽ. സംസ്ഥാനത്തെ 1200ഓളം സ്കൂളുകളിലാണ് സാഹിർ രചിച്ച പ്രാർഥനകൾ വിദ്യാർഥികൾ ആലപിക്കുന്നത്. വ്യത്യസ്ത രാഗങ്ങളിലായി 80ഓളം പ്രാർഥനകളാണ് സാഹിർ രചിച്ചത്. 'പൊൻ ദീപലങ്കാര വെട്ടം ജ്വലിച്ചു... പൊന്നുഷസ്സേകി വിശ്വം മിഴിച്ചു', 'അർഥസമ്പൂർണം നിത്യ പ്രതിഭാസം... അനർഘ മീ പ്രകൃതി സമസ്ത പ്രപഞ്ചം...', 'അനന്തവിഹായസ്സിൽ താരക സൂനങ്ങൾ അവിരാമം മൊഴിയുന്നൊരാത്മസംഗീതം' തുടങ്ങി വരികളിലാണ് ഓരോ പ്രാർഥനകളും. അഞ്ച് കോളജുകളിലും ഇദ്ദേഹത്തിൻെറ വരികൾ മുഴങ്ങുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.