വളാഞ്ചേരി: തെരഞ്ഞെടുപ്പ് സമയത്ത് മാത്രം ബി.ജെ.പിയെ എതിർക്കുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിക്കാറുള്ളതെന്ന് സി. പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്ന ബി.ജെ.പിക്കെതിരെ ആശയപരമായ പോരാട്ടമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വളാഞ്ചേരി ടൗണിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതര ശക്തികളെ യോജിപ്പിക്കാൻ കഴിയാത്ത കോൺഗ്രസ് സംഘ്പരിവാറുമായി ആശയ സമരത്തിന് മിനക്കെടുന്നില്ല. വർഗീയ കക്ഷികൾക്കെതിരെ പാർലമൻെറിനകത്തും പുറത്തും പോരാടാൻ എൽ.ഡി.എഫിന് കൂടുതൽ എം.പിമാർ ഉണ്ടാകേണ്ടത് മതേതര ഇന്ത്യയുടെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ യു.ഡി.എഫും ബി.ജെ.പിയുടെ വഴിയേ ജനങ്ങളിൽനിന്ന് ഒളിച്ചോടുകയാണ് -പ്രകാശ് കാരാട്ട് കൂട്ടിച്ചേർത്തു. കെ.കെ. ഫൈസൽ തങ്ങൾ അധ്യക്ഷത വഹിച്ചു. ഇ.എൻ. മോഹൻദാസ്, അജിത് കൊളാടി, അഡ്വ. സമീർ പയ്യനങ്ങാടി, വി.പി. സകരിയ്യ, കെ.പി. ശങ്കരൻ, എൻ. വേണുഗോപാൽ, അഷ്റഫലി കാളിയത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.