മെഡിക്കൽ കോളജിൽ അടിക്കടി വൈദ്യുതി മുടക്കം പ്രയാസമാകുന്നു

മഞ്ചേരി: ഗവ. മെഡിക്കൽ കോളജിൽ വൈദ്യുതി മുടങ്ങുന്നത് രോഗികൾക്കും ഡോക്ടർമാർക്കും പ്രയാസം സൃഷ്ടിക്കുന്നു. വ്യാഴാ ഴ്ച വൈകീട്ട് നിരവധി തവണയാണ് വൈദ്യുതി മുടങ്ങിയത്. ജനറേറ്റർ സംവിധാനമുണ്ടെങ്കിലും വൈദ്യുതി തടസ്സം നേരിട്ട് അഞ്ച് മിനിറ്റോളം കഴിഞ്ഞാണ് പ്രവർത്തിക്കുന്നത്. ഇത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാർക്കും വൈദ്യുതിയുടെ ഒളിച്ചുകളി ബുദ്ധിമുട്ട് സൃഷ്ടിച്ചു. പലരും മൊബൈൽ ഫോൺ വെളിച്ചത്തിലാണ് രോഗികളെ പരിശോധിച്ചത്. രോഗികളും മൊബൈൽ ഫ്ലാഷ് അടിച്ച് സഹായിച്ചു. അഞ്ഞൂറോളം രോഗികളെ കിടത്തി ചികിത്സിക്കുന്ന ആശുപത്രിയിൽ അടിക്കടി ഉണ്ടാകുന്ന വൈദ്യുതി മുടക്കം പ്രയാസം സൃഷ്ടിക്കുന്നതായി രോഗികൾ പറഞ്ഞു. രാത്രി സമയങ്ങളിലെ മുടക്കം കാരണം മോഷണം പോലുള്ള അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമോയെന്ന ആശങ്കയും ആശുപത്രിയിലെത്തുന്നവർക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.