കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തിൽ പുതുതായി ഉദ്ഘാടനം നിർവഹിച്ച അന്താരാഷ്ട്ര ആഗമന ടെർമിനൽ ഉടൻ യാത്രക്കാർക്ക് തുറന്ന് കൊടുക്കും. കൃത്യമായ ദിവസം നിശ്ചയിച്ചിട്ടില്ലെന്നും പത്ത് ദിവസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കുമെന്നും ഡയറക്ടർ കെ. ശ്രീനിവാസ റാവു പറഞ്ഞു. കസ്റ്റംസ്, എമിഗ്രേഷന്‍ വിഭാഗങ്ങളുടെ പ്രവര്‍ത്തനം പുതിയ ടെര്‍മിനലിലേക്ക് ക്രമീകരിച്ചു വരുകയാണ്. ഇതോടെ നിലവിലെ ആഗമന ടെര്‍മിനല്‍ യാത്രക്കാര്‍ക്ക് പുറപ്പെടുന്നതിന് മാത്രമായി മാറും. ഒരു മണിക്കൂറില്‍ 1527 യാത്രക്കാരെ ഉൾക്കൊള്ളാന്‍ പുതിയ ടെര്‍മിനലില്‍ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.