പട്ടാമ്പി: ഇന്ധന വിലവിൽ പ്രതിഷേധിച്ചുള്ള ഹർത്താൽ പട്ടാമ്പി മേഖലയിൽ പൂർണം. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യ ബസുകൾ സർവിസ് നടത്തിയില്ല. ഭാഗികമായി ഓടുമെന്നറിയിച്ച കെ.എസ്.ആർ.ടി.സിയും നിരത്തിലിറങ്ങിയില്ല. വിദ്യാലയങ്ങൾ മിക്കതും തുറന്നില്ല. തുറന്നവയിൽ ഹാജർ പരിമിതമായിരുന്നു. മിനി സിവിൽ സ്റ്റേഷനിൽ ഓഫിസുകൾ ഭാഗികമായി പ്രവർത്തിച്ചു. എയർ പോർട്ട്, ആശുപത്രി, വിവാഹം എന്നീ ബോർഡുകൾ വെച്ചുള്ള വാഹനങ്ങൾ ഓടി. സി.പി.എം ഏരിയയിലെ 13 ലോക്കൽ കമ്മിറ്റികളിലും പ്രകടനം സംഘടിപ്പിച്ചു. വൈകീട്ട് കൊടുമുണ്ട മുതൽ മുതുതല പഞ്ചായത്ത് വരെ ഡി.വൈ.എഫ്ഐ, ബാലസംഘം എന്നിവയുടെ നേതൃത്വത്തിൽ സൈക്കിൾ ചവിട്ടിയും വാഹനങ്ങളുടെ ടയർ ഉരുട്ടിയും പ്രതിഷേധിച്ചു. പട്ടാമ്പി: ഇന്ധനവില വർധനക്കെതിരെയും പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടും യു.ഡി.എഫിെൻറ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. നിയോജക മണ്ഡലം ചെയർമാൻ കെ.ആർ. നാരായണസ്വാമി, കൺവീനർ കെ.പി. വാപ്പുട്ടി, ഉമ്മർ കിഴായൂർ, ടി.പി. ഉസ്മാൻ, എ.കെ. അക്ബർ, കെ. ബഷീർ, സി.എ. റാസി, വാപ്പു കളത്തിൽ, എം.കെ. മുഷ്താഖ്, എ.കെ. നിസാർ, വി.കെ. സൈനുദ്ദീൻ, കെ.ടി. സെയ്തലവി, പതിയിൽ മുഹമ്മദ് കുട്ടി, കൃഷ്ണദാസ്, സുരേഷ്, സെയ്തലവി വടക്കേതിൽ എന്നിവർ നേതൃത്വം നൽകി. വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ജില്ല സെക്രട്ടറി എം.എ. മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് മുജീബ് വല്ലപ്പുഴ, സെക്രട്ടറി കെ.പി. ഹമീദ്, ടി.പി. അലി, സിദ്ദീഖ് പട്ടാമ്പി, റഷീദ് കാരക്കാട്, കെ.ടി. ഹനീഫ, ഷമീർ വിളയൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.