കരിമ്പുഴയിൽ സ്പെഷൽ മെഡിക്കൽ ക്യാമ്പ്

ശ്രീകൃഷ്ണപുരം: പ്രളയ ദുരന്തനിവാരണ പരിപാടിയുടെ ഭാഗമായി കരിമ്പുഴ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച സ്പെഷൽ മെഡിക്ക ൽ ക്യാമ്പ് വൈസ് പ്രസിഡൻറ് പി. രാജരത്നം ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. പി. ബൈജു അധ്യക്ഷത വഹിച്ചു. 'എലിപ്പനിക്കെതിരെ അതീവ ജാഗ്രത' എന്ന വിഷയത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ പി. മുഹമ്മദാലി ക്ലാസെടുത്തു. മെഡിക്കൽ പരിശോധന, പ്രമേഹ രോഗനിർണയം, മലമ്പനി രോഗനിർണയം, മരുന്ന് വിതരണം എന്നിവക്ക് ഡോ. അനിത, എം. രജനി, സ്റ്റാഫ് നഴ്സ്, ജൂനിയർ ഹെൽത്ത് ഇൻസപെക്ടർമാർ, ലാബ് ടെക്നീഷ്യൻ, ആശ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി. ക്യാമ്പിൽ എത്തിയവർക്ക് പ്രതിരോധ മരുന്ന് വിതരണം ചെയ്തു. 11ന് പനാംകുന്ന് അംഗൻവാടി, 12ന് കുട്ടിലക്കടവ് സ​െൻറർ, 13ന് പൊമ്പറ മദ്റസ , 14ന് പുളിക്കാഞ്ചേരി അംഗൻവാടി എന്നീ സ്ഥലങ്ങളിൽ മെഡിക്കൽ ക്യാമ്പ്‌, പ്രതിരോധ മരുന്ന് വിതരണം, ലാബ് പരിശോധന എന്നിവ നടത്തുമെന്ന് മെഡിക്കൽ ഓഫിസർ ഡോ. ബൈജു അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.