പ്രളയക്കെടുതി: വാഴകർഷകർ കടക്കെണിയിൽ, ആശ്വാസ പദ്ധതികളില്ല

കല്ലടിക്കോട്: പ്രളയക്കെടുതികളിൽ കരിമ്പ മേഖലയിലെ വാഴകർഷകരുടെ കണ്ണീർ തോരുന്നില്ല. കരിമ്പ, കാരാകുർശ്ശി, കടമ്പഴിപ്പുറം, തച്ചമ്പാറ എന്നീ ഗ്രാമ പഞ്ചായത്തുകളിൽ മാത്രം കാൽക്കോടി വാഴകളാണ് മഴക്കെടുതിക്കിരയായത്. നാട്ടിൻപുറങ്ങളിലും മലയോരമേഖലയിലും ഒരുപോലെ വെള്ളം വില്ലനായി. കാറ്റിൽ നിലംപൊത്തിയ വാഴകളെക്കാൾ വെള്ളം വയലേലകളിലും ആഴ്ചകളോളം തളംകെട്ടിനിന്നാണ് കുലച്ചതും കുലക്കാറായതുമായ വാഴകൾ നശിച്ചത്. വെള്ളക്കെട്ട് കാരണം വളപ്രയോഗം നിഷ്ഫലമായ തോട്ടങ്ങൾ നിരവധിയാണ്. സ്വന്തമായ സ്ഥലത്തും പാട്ടത്തിനെടുത്ത ഭൂമിയിലും കൃഷിയിറക്കിയ കർഷകർക്ക് നഷ്ട കണക്ക് മാത്രം മിച്ചമായി. ബാങ്കുകൾ, വ്യക്തികൾ എന്നിവരിൽനിന്ന് വായ്പയെടുത്ത് കൃഷി ഇറക്കിയ കർഷകർ കടക്കെണിയിലായി. വിള ഇൻഷുറൻസില്ലാത്ത കർഷകരാണ് ഏറെയും. ഉള്ള കർഷകർക്ക് കർക്കശ നിബന്ധനകൾ വിനയുമാണ്. ഇതുകാരണം കടബാധ്യത എങ്ങനെ അതിജീവിക്കുമെന്ന ആശങ്കയിലാണ് കർഷകർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.