മണ്ണാർക്കാട്: മണ്ണാർക്കാട് നഗരത്തോട് ചേർന്നുള്ള പള്ളിക്കുറുപ്പിൽ പുലിയെ കണ്ടതായി നാട്ടുകാർ. തിങ്കളാഴ്ച രാത്രി ഏഴോടെയാണ് പള്ളിക്കുറുപ്പ് സ്കൂളിന് സമീപം പ്രാഥമികാരോഗ്യ കേന്ദ്രത്തിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പുലിയെ കണ്ടത്. ആളുകൾ ബഹളം വെച്ചതിനെ തുടർന്ന് റോഡ് മുറിച്ചുകടന്ന പുലി കാറിന് മുകളിലേക്ക് ചാടുകയും പിന്നീട് തൊട്ടടുത്ത റബർ തോട്ടത്തിലേക്ക് പോവുകയും ചെയ്തു. പള്ളിക്കുറുപ്പിൽ നിന്ന് ചിരക്കൽപടിയിലേക്ക് പോവുന്ന റോഡിലാണ് സംഭവം. മല മേഖലയോട് ചേർന്നല്ലാത്ത പ്രദേശത്ത് പുലിയെ കാണപ്പെട്ടത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. കണ്ടത് പുലിയാണെന്ന് നാട്ടുകാർ തറപ്പിച്ച് പറയുന്നുണ്ടെങ്കിലും വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. വിവരമറിഞ്ഞ് രാത്രി എേട്ടാടെ പൊലീസ്, വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.