കലക്ടറുടെ ഉത്തരവിന് പുല്ലുവില ചോക്കാട് ചിങ്കക്കല്ല് പുഴയോരം മലിനമാക്കുന്നു lead കാളികാവ്: കല്ലാമൂല ചിങ്കക്കല്ലില്‍ സന്ദർശകര്‍ പുഴ മലിനമാക്കുന്നത് പ്രദേശവാസികള്‍ക്ക് ദുരിതമാകുന്നു. സമീപ-വിദൂര സ്ഥലങ്ങളില്‍ നിന്ന് സഞ്ചാരികൾ ചിങ്കക്കല്ല് പുഴയിലെത്തുന്നു. റോഡ് ടൈൽ പതിച്ച് നവീകരിച്ചതോടെ സഞ്ചാരികളുടെ ഒഴുക്കും വർധിച്ചു. ചിങ്കക്കല്ലില്‍ എത്തുന്നവര്‍ പുഴയില്‍ ഭക്ഷണം പാചകം ചെയ്ത് കഴിക്കുന്നു. ഭക്ഷണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് കുപ്പികളും പുഴയില്‍ ഉപേക്ഷിക്കുന്നു. നൂറ് കണക്കിന് കുടുംബങ്ങളാണ് പുഴയില്‍ നിന്ന് വെള്ളം ശേഖരിക്കുന്നത്. ആദിവാസികള്‍ക്ക് കുളിക്കാനും കുടിക്കാനുമുള്ള വെള്ളവും പുഴയില്‍ നിന്ന് തന്നെയാണ്. ചരിത്ര പ്രാധാന്യമുള്ള സ്ഥലം കൂടിയാണ് ചിങ്കക്കല്ല് . മാവോയിസ്റ്റ് ഭീഷണി നില നില്‍ക്കുന്നതിനാല്‍ പൊലീസ് മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. ആദിവാസികള്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. ജില്ല പൊലീസ് മേധാവിക്കും വനംവകുപ്പിനും അധികൃതർ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് ആദിവാസികള്‍ പറഞ്ഞു. മദ്യപാനം, മീന്‍പിടിത്തം, തുരിശ്കലക്കൽ ഇവ നടക്കുന്നതായി കാണിച്ച് ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസറും കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സന്ദർശകരുടെ അനധികൃത പാർക്കിങ് മൂലം എസ്.ടി കോളനികളിൽ വാഹനം എത്താൻ കഴിയുന്നില്ലെന്നും പ്രോജക്ട് ഓഫിസര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഈ റിപ്പോര്‍ട്ടിെൻറ കൂടി അടിസ്ഥാനത്തിലാണ് കലക്ടര്‍ നടപടിക്ക് പൊലീസ്, വനം വകുപ്പ് അധികൃതര്‍ക്ക് നിർദേശം നല്‍കിയത്. അധ്യാപക ഒഴിവ് കരുവാരകുണ്ട്: കിഴക്കെത്തല ജി.എൽ.പി സ്കൂളിൽ അറബിക് അധ്യാപക ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച രാവിലെ പത്തിന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.