മോദി ചിത്രത്തിൽ കരിഓയിൽ ഒഴിച്ച് യൂത്ത് കോൺഗ്രസ്​ പ്രതിഷേധം

കൊണ്ടോട്ടി: പെട്രോൾ പമ്പിൽ സ്ഥാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രത്തിൽ കരിഒായിൽ ഒഴിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം. ഇന്ധനവില വർധനക്കെതിരെ ആഹ്വാനം ചെയ്ത ഭാരതബന്ദി​െൻറ ഭാഗമായി മലപ്പുറം പാർലമ​െൻറ് യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രകടനത്തിനിെടയായിരുന്നു കരിഒായിൽ അഭിഷേകം. കൊണ്ടോട്ടി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം കുറുപ്പത്ത് എത്തിയപ്പോൾ ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പ് പ്രവർത്തകർ അടപ്പിച്ചു. തുടർന്ന്, ബൈപാസ് റോഡിലെ ഇന്ത്യൻ ഓയിൽ പമ്പിലെ മോദിയുെട ചിത്രത്തിലാണ് കരിഒായിൽ ഒഴിച്ചത്. പ്രതിഷേധയോഗം പാർലമ​െൻറ് കമ്മിറ്റി പ്രസിഡൻറ് റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. ജൈസൽ എളമരം അധ്യക്ഷത വഹിച്ചു. പി. നിധീഷ്, ജലീൽ ആലുങ്ങൽ, കെ.കെ. റഫീഖ്, അഷ്റഫ് പറക്കുത്ത്, ലത്തീഫ് കൂട്ടാലുങ്ങൽ, അൻവർ അരൂർ, ഷംസു മപ്രം, കെ.എം. ശുഹൈബ്, കല്ലിങ്ങൽ ബഷീർ, അനസ് മുക്കണ്ണൻ, സമദ് പന്നിക്കോടൻ, സലീം ഓടക്കൽ, എ.പി. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. ഫോേട്ടാ: mpg1: െകാണ്ടോട്ടി പെട്രോൾ പമ്പിൽ സ്ഥാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രത്തിൽ കരിഒായിൽ ഒഴിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.